Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയ ആ ഫയറില്ല, കഴിഞ്ഞ 3 വര്‍ഷമായി റാഷിദ് ഖാന്റെ പ്രകടനം ശരാശരി മാത്രം

Rashid khan

അഭിറാം മനോഹർ

, വ്യാഴം, 3 ഏപ്രില്‍ 2025 (15:39 IST)
Rashid Khan
അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ലീഗുകളിലും ബാറ്റര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയായിട്ടുള്ള താരമായിരുന്നു അഫ്ഗാന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. റണ്‍സ് വിട്ടുകൊടുക്കുന്നതിനുള്ള താരത്തിന്റെ പിശുക്കും വിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള മികവും റാഷിദിനെ പെട്ടെന്ന് തന്നെ ടി20യിലെ ഏറ്റവും അപകടകാരിയായ ബൗളറാക്കി മാറ്റിയിരുന്നു. എന്നാല്‍ സമീപകാലത്തായി പഴയ ആ മികവിലെത്താന്‍ റാഷിദ് ഖാന് സാധിക്കുന്നില്ല. ഇന്നലെ ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ നാലോവറില്‍ 54 റണ്‍സാണ് റാഷിദ് ഖാന്‍ വിട്ടുകൊടുത്തത്.
 
 ഐപിഎല്ലിലെ കണക്കുകള്‍ കണക്കിലെടുക്കുകയാണെങ്കില്‍ 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കളിച്ച 92 മത്സരങ്ങളില്‍ നിന്നും 112 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. വെറും 6.37 എന്ന എക്കോണമി റേറ്റിലായിരുന്നു ഈ നേട്ടം. ആകെ എറിഞ്ഞ പന്തുകളില്‍ 41.5 ശതമാനവും ഇതില്‍ ഡോട്ട് ബോളുകളായിരുന്നു.
 
 എന്നാല്‍ 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കളിച്ച 32 മത്സരങ്ങളില്‍ നിന്നും 38 വിക്കറ്റുകളാണ് താരം നേടിയത്. എന്നാല്‍ ഇക്കോണമി റേറ്റ് 8.54 എന്ന നിലയിലേക്ക് ഉയര്‍ന്നു. എറിയുന്ന ഡോട്ട് ബോളുകളുടെ എണ്ണം 41.5 ശതമാനത്തില്‍ നിന്നും 33.4 ശതമാനമായി കുറയുകയും ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിസ്റ്റര്‍ കണ്‍സിസ്റ്റന്റ്, അവസാന 7 ഇന്നിങ്ങ്‌സിലും മികച്ച സ്‌കോറുകള്‍, സായ് സുദര്‍ശന്‍ അണ്ടര്‍ റേറ്റഡാണെന്ന് സോഷ്യല്‍ മീഡിയ