CSK Retentions 2026: ചെന്നൈയിൽ നിന്നും ഘോഷയാത്ര പോലെ താരങ്ങൾ പുറത്ത്, പതിരാനയും പെരുവഴിയിൽ
എം എസ് ധോനി, ഉര്‍വില്‍ പട്ടേല്‍, സഞ്ജു സാംസണ്‍ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. കഴിഞ്ഞ സീസണില്‍ ചെന്നൈ താരമായിരുന്ന കിവീസ് താരം ഡെവോണ്‍ കോണ്‍വെയേയും ചെന്നൈ റിലീസ് ചെയ്തു
ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. സീസണിന് മുന്നോടിയായി സഞ്ജു സാംസണെ ടീമിലെത്തിക്കുന്നതിനായി രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ ചെന്നൈ കൈവിട്ടിരുന്നു. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി രചിന്‍ രവീന്ദ്രയും മതീഷ പതിരാനയും അടക്കം നിരവധി താരങ്ങളെയാണ് ചെന്നൈ കൈവിട്ടത്.
ബാറ്റിങ്ങില്‍ യുവതാരങ്ങളായ റുതുരാജ് ഗെയ്ക്ക്വാദ്, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെ മാത്രമാണ് ചെന്നൈ നിലനിര്‍ത്തിയത്. ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ത്രിപാഠി, വന്‍ഷ് ബേദിം ആന്ദ്രേ സിദ്ധാര്‍ഥ് എന്നിവരെ ടീം കൈവിട്ടു. എം എസ് ധോനി, ഉര്‍വില്‍ പട്ടേല്‍, സഞ്ജു സാംസണ്‍ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. കഴിഞ്ഞ സീസണില്‍ ചെന്നൈ താരമായിരുന്ന കിവീസ് താരം ഡെവോണ്‍ കോണ്‍വെയേയും ചെന്നൈ റിലീസ് ചെയ്തു
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ വിദേശതാരങ്ങളെയടക്കം നിരവധി പേരെയാണ് ചെന്നൈ കൈവിട്ടത്. ശിവം ദുബെ, ജാമി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ് എന്നിവരെ മാത്രം നിലനിര്‍ത്തിയപ്പോള്‍ രചിന്‍ രവീന്ദ്ര,ദീപക് ഹൂഡ, വിജയ് ശങ്കര്‍, ഷെയ്ഖ് റഷീദ് എന്നിവരെ ടീം കൈവിട്ടു.പ്രധാന ബൗളര്‍മാരെയെല്ലാം ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ കമലേഷ് നാഗര്‍കോട്ടി, മതീഷ പതിരാന എന്നിവരെയാണ് ചെന്നൈ റിലീസ് ചെയ്തത്.
താരലേലത്തിൽ ഇതോടെ 43.40 കോടി രൂപ കൈയ്യിൽ വെച്ചാകും ചെന്നൈ എത്തുക. ആകെ 18 താരങ്ങളെ സ്വന്തമാക്കാൻ ചെന്നൈയ്ക്ക് സാധിക്കും. വിദേശതാരങ്ങളായി 4 പേരെ ചെന്നൈയ്ക്ക് ഇനിയും ടീമിൽ ഉൾപ്പെടുത്താം.