Select Your Language

Notifications

webdunia
webdunia
webdunia
webdunia

Royal Challengers Bengaluru: ഹാര്‍ദിക് പോയത് നന്നായി, ഇല്ലെങ്കില്‍ തോറ്റേനെ; രക്ഷപ്പെട്ട് ആര്‍സിബി

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

RCB vs MI, Royal Challengers Bengaluru vs Mumbai Indians, Bengaluru vs Mumbai Match Result, RCB vs MI Match Score card, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, ബെംഗളൂരു മുംബൈ, ഐപിഎല്‍ 2025, ഐപിഎല്‍ സ്‌കോര്‍ കാര്‍ഡ്

രേണുക വേണു

, ചൊവ്വ, 8 ഏപ്രില്‍ 2025 (08:19 IST)
Virat Kohli and Hardik Pandya

Royal Challengers Bengaluru: സീസണിലെ മൂന്നാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. 
 
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആര്‍സിബി നായകന്‍ രജത് പാട്ടീദര്‍ ആണ് കളിയിലെ താരം. 
 
29 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 56 റണ്‍സ് നേടിയ തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 280 പ്രഹരശേഷിയില്‍ 42 റണ്‍സ് അടിച്ചുകൂട്ടി. ജോഷ് ഹെസല്‍വുഡ് ഹാര്‍ദിക്കിനെ മടക്കിയില്ലായിരുന്നെങ്കില്‍ ജയം മുംബൈയ്‌ക്കൊപ്പം പോയേനെ. ഹെസല്‍വുഡ് നാല് ഓവറില്‍ 37 റണ്‍സ് മാത്രം വഴങ്ങി രണ്ട് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രുണാല്‍ പാണ്ഡ്യ നാല് ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്തെങ്കിലും നാല് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 
 
വിരാട് കോലി (42 പന്തില്‍ 67), രജത് പാട്ടീദര്‍ (32 പന്തില്‍ 64), ജിതേഷ് ശര്‍മ (19 പന്തില്‍ പുറത്താകാതെ 40), ദേവ്ദത്ത് പടിക്കല്‍ (22 പന്തില്‍ 37) എന്നിവരാണ് ആര്‍സിബിക്കായി മികച്ച രീതിയില്‍ ബാറ്റ് ചെയ്തത്. 
 
നാല് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ജയവുമായി ആര്‍സിബി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനത്തും ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാമതും. അഞ്ച് കളികളില്‍ നാലിലും തോറ്റ മുംബൈ ഇന്ത്യന്‍സ് എട്ടാം സ്ഥാനത്താണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരബാദും ആണ് മുംബൈയ്ക്ക് താഴെയുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jasprit Bumrah: എല്ലാവരെയും 'പൊങ്കാല'യിട്ട പോലെ ഞാന്‍ നിന്നു തരുമെന്ന് കരുതിയോ? ബുമ്ര റിട്ടേണ്‍സ്