'ദയവു ചെയ്തു മിണ്ടാതിരിക്കൂ'; സഹികെട്ട് രോഹിത്, മുംബൈ ആരാധകരോട് പറഞ്ഞത്
മത്സരത്തിനിടെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു രോഹിത്
മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനം ഏറ്റെടുത്തതോടെ ഹാര്‍ദിക് പാണ്ഡ്യക്ക് കഷ്ടകാലമാണ്. ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും ഹാര്‍ദിക്കിനു കീഴില്‍ മുംബൈ തോറ്റു. തോല്‍വി ഭാരത്തേക്കാള്‍ സ്വന്തം ആരാധകരില്‍ നിന്നുള്ള ഒറ്റപ്പെടുത്തലാണ് ഹാര്‍ദിക്കിനെ മാനസികമായി തളര്‍ത്തുന്നത്. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്ന് നീക്കിയതാണ് മുംബൈ ആരാധകരെ പ്രകോപിതരാക്കാന്‍ കാരണം. മുംബൈയുടെ മത്സരങ്ങളില്‍ 'രോഹിത്' വിളികളാല്‍ ഹാര്‍ദിക്കിനെ പരിഹസിക്കുകയാണ് ആരാധകര്‍. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ പോലും മുംബൈ ആരാധകര്‍ ഹാര്‍ദിക്കിനെ വെറുതെ വിട്ടില്ല.
വാങ്കഡെയില്‍ നടന്ന രാജസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക് ടോസിങ്ങിനായി എത്തിയപ്പോള്‍ മുതല്‍ മുംബൈ ആരാധകര്‍ 'രോഹിത്' വിളികളാല്‍ മൈതാനം നിറച്ചു. ഹാര്‍ദിക് പലവട്ടം അസ്വസ്ഥനാകുകയും ചെയ്തു. കളിക്കിടയിലും ആരാധകര്‍ ഇത് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ രോഹിത് തന്നെ ആരാധകരെ ശാന്തമാക്കാന്‍ ഇടപെട്ടു.
മത്സരത്തിനിടെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു രോഹിത്. ഈ സമയത്ത് ആരാധകര്‍ ഒന്നടങ്കം രോഹിത്തിനായി വിളിച്ചുകൂവി. പലരും ഹാര്‍ദിക് പാണ്ഡ്യയെ പരിഹസിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് കൈ കൊണ്ട് ആംഗ്യം കാണിച്ച് ആരാധകരോട് നിശബ്ദരായിരിക്കാന്‍ രോഹിത് ശര്‍മ ആവശ്യപ്പെട്ടു. 'ദയവു ചെയ്തു നിശബ്ദരായിരിക്കൂ' എന്നാണ് ആരാധകരെ നോക്കി രോഹിത് പറഞ്ഞത്.