Royal Challengers Bengaluru: ആര്‍സിബിയുടെ പേര് മാറ്റിയോ? അറിയേണ്ടതെല്ലാം
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ജേഴ്‌സി, ലോഗോ പ്രകാശന ചടങ്ങിലാണ് ഫ്രാഞ്ചൈസി പേര് ഔദ്യോഗികമായി മാറ്റിയ വിവരം പ്രഖ്യാപിച്ചത്
Publish Date: Thu, 21 Mar 2024 (10:06 IST)
Updated Date: Thu, 21 Mar 2024 (10:11 IST)
Royal Challengers Bengaluru
Royal Challengers Bengaluru: ഐപിഎല്ലില്‍ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇപ്പോള്‍ ഇതാ ഫ്രാഞ്ചൈസിയുടെ പേരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ഔദ്യോഗികമായി ഇനി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നാണ് അറിയപ്പെടുക. Bangalore എന്നത് Bengaluru എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ജേഴ്‌സി, ലോഗോ പ്രകാശന ചടങ്ങിലാണ് ഫ്രാഞ്ചൈസി പേര് ഔദ്യോഗികമായി മാറ്റിയ വിവരം പ്രഖ്യാപിച്ചത്.
ആര്‍സിബി പുരുഷ, വനിത ടീം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന ചുവപ്പ്, കറുപ്പ് കോംബിനേഷനു പകരമായി നീല, ചുവപ്പ് കോംബിനേഷനാണ് പുതിയ ജേഴ്‌സിയില്‍ ഉള്ളത്. വനിത പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ആര്‍സിബി വനിത ടീമിന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി.
വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്, ദിനേശ് കാര്‍ത്തിക്ക് തുടങ്ങി ആര്‍സിബിയുടെ പ്രധാന താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.