Sanju Samson: സഞ്ജു ചെന്നൈയില്‍, ജഡേജയും കറാനും രാജസ്ഥാനിലേക്ക്
സഞ്ജു ചെന്നൈയിലേക്ക് വരുമ്പോള്‍ പകരം രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവരെ ചെന്നൈ രാജസ്ഥാനു കൈമാറും
Sanju Samson: മലയാളി താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. കളിക്കാരെ നിലനിര്‍ത്തേണ്ട അവസാന ദിവസം നാളെയാണ്. ഇതിനു മുന്നോടിയായാണ് സഞ്ജുവിനെ ട്രേഡിങ്ങിലൂടെ വിട്ടുകൊടുക്കാന്‍ രാജസ്ഥാന്‍ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
സഞ്ജു ചെന്നൈയിലേക്ക് വരുമ്പോള്‍ പകരം രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവരെ ചെന്നൈ രാജസ്ഥാനു കൈമാറും. വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ഷിമ്രോണ്‍ ഹെറ്റ്മയറെ രാജസ്ഥാന്‍ റിലീസ് ചെയ്യാന്‍ സാധ്യത.
രാജസ്ഥാന്റെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് സഞ്ജു സാംസണ്‍. റിയാന്‍ പരാഗ് ആയിരിക്കും ഇനി രാജസ്ഥാനെ നയിക്കുക. 2021 ലാണ് സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റനാകുന്നത്. 67 കളികളില്‍ ചെന്നൈയെ നയിച്ചു. ഇതില്‍ 33 ജയവും 33 തോല്‍വിയും ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു. 18 കോടി രൂപയ്ക്കാണ് കഴിഞ്ഞ മെഗാ താരലേലത്തിനു മുന്നോടിയായി സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. 2024 സീസണില്‍ രാജസ്ഥാനു വേണ്ടി സഞ്ജു 531 റണ്‍സ് അടിച്ചു.