Suryakumar Yadav: ഒരു ഐപിഎൽ സീസണിൽ ഏറ്റവുമധികം റൺസ്, മുംബൈ ജേഴ്സിയിലെ സച്ചിൻ്റെ റെക്കോർഡ് തകർത്ത് സൂര്യ

2010 സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു സീസണില്‍ 618 റണ്‍സാണ് താരം അടിച്ചെടുത്തത്.

അഭിറാം മനോഹർ
തിങ്കള്‍, 26 മെയ് 2025 (21:30 IST)
Suryakumar Yadav surpasses Sachin tendulkar's record of having most runs for Mumbai Indians in an IPL season
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നേട്ടം മറികടന്ന് സൂര്യകുമാര്‍ യാാവ്. 2010 ഐപിഎല്‍ സീസണില്‍ സച്ചിന്‍ സ്ഥാപിച്ച റെക്കോര്‍ഡ് നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് തകര്‍ക്കപ്പെടുന്നത്.2010 സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു സീസണില്‍ 618 റണ്‍സാണ് താരം അടിച്ചെടുത്തത്.
 
2025 സീസണില്‍ മുംബൈ ജേഴ്‌സിയില്‍ മിന്നുന്ന പ്രകടനം നടത്തുന്ന സൂര്യകുമാര്‍ സീസണിലെ എല്ലാ മത്സരങ്ങളിലും 25+ സ്‌കോര്‍ നേടി അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിഹാസ താരത്തിന്റെ റെക്കോര്‍ഡ് നേട്ടവു സൂര്യ മറികടക്കുന്നത്. ഇതിന് മുന്‍പ് 2023 സീസണില്‍ 605 റണ്‍സുമായി സച്ചിന്റെ റെക്കോര്‍ഡ് നേട്ടത്തിന് അടുത്തെത്തിയെങ്കിലും അന്ന് ആ നേട്ടം മറികടക്കാന്‍ സൂര്യയ്ക്ക്‌സാധിച്ചിരുന്നില്ല. 
 
മുംബൈയ്ക്കായി ഒരു സീസണ്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരങ്ങളൂടെ   പട്ടിക
 
619 - സുര്യകുമാര്‍ യാദവ് (2025)*
 
618 - സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2010)
 
605 - സുര്യകുമാര്‍ യാദവ് (2023)
 
553 - സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2011)
 
540 - ലെന്‍ഡല്‍ സിമ്മണ്‍സ് (2015)
 
538 - രോഹിത് ശര്‍മ (2013)
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ജുറൽ പോര, സ്പിന്നിനെ കളിക്കാൻ സഞ്ജു തന്നെ വേണം, സാമ്പയെ സിക്സുകൾ പറത്തിയേനെ: മുഹമ്മദ് കൈഫ്

താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15, ഐപിഎൽ താരലേലം ഡിസംബറിൽ

മെസ്സി എത്തും മുൻപെ കലൂർ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും, ചെലവ് 70 കോടി

Richa Ghosh: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ച പ്രകടനം, ആരാണ് റിച്ച ഘോഷ്

Yashasvi Jaiswal: സെഞ്ചുറിയുമായി ജയ്‌സ്വാള്‍, 87 ല്‍ വീണ് സായ് സുദര്‍ശന്‍; ഇന്ത്യ ശക്തമായ നിലയില്‍

അടുത്ത ലേഖനം
Show comments