Team Environment is changed, Shreyas Iyer is wonderful captain says Shashank singh
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യമായി കിരീടനേട്ടം സ്വപ്നം കാണുകയാണ് പഞ്ചാബ് കിംഗ്‌സ്. സീസണ്‍ ആരംഭിക്കും മുന്‍പെ പലരും എഴുതിതള്ളിയ ടീമായ്രുന്നെങ്കിലും ഐപിഎല്‍ താരലേലത്തിന് പിന്നാലെ പഞ്ചാബ് ഇത്തവണ ആദ്യ സ്ഥാനക്കാരായി പ്ലേ ഓഫില്‍ യോഗ്യത നേടുമെന്ന് പഞ്ചാബ് താരമായ ശശാങ്ക് സിംഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു. പഞ്ചാബ് പ്ലേ ഓഫില്‍ ഒന്നാം സ്ഥാനക്കാരായതോട് കൂടി വലിയ രീതിയിലാണ് ഈ അഭിമുഖം പ്രചരിക്കുന്നത്. ഐപിഎല്‍ താരലേലം കഴിഞ്ഞത് മുതല്‍ തന്നെ പഞ്ചാബ് ടീം വലിയ ആത്മവിശ്വാസത്തിലായിരുന്നുവെന്ന് ശശാങ്ക് സിംഗ് പറയുന്നു.
സത്യത്തില്‍ ടീമിന്റെ ഈ നേട്ടത്തില്‍ പോണ്ടിങ്ങിന്റെയും ശ്രേയസ് അയ്യരുടെയും പങ്ക് വളരെ വലുതാണ്. ടീമിലെ ഏറ്റവും സീനിയര്‍ താരമായ യൂസ്വേന്ദ്ര ചഹലിനും ടീമിന്റെ ബസ് ഡ്രൈവര്‍ക്കുമടക്കം ഒരേ പരിഗണനയാണ് ടീം നല്‍കുന്നത്. ഈ രീതിയിലേക്ക് ടീമിന്റെ നേതൃത്വശൈലി മാറിയിരിക്കുന്നു. ശ്രേയസുമായി കഴിഞ്ഞ 10-15 വര്‍ഷക്കാലത്തെ സൗഹൃദമൗണ്ട്. ഓരോ കളിക്കാരനും ശ്രേയസ് എന്ന നായകന്‍ നല്‍കുന്ന സ്വാതന്ത്ര്യം വലുതാണ്. ഓരോ മത്സരത്തിലും ടീമിന് പുതിയ ഹീറോ ഉണ്ടായിരുന്നു. മാര്‍ക്കോ യാന്‍സന്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ ടീമിനൊപ്പമില്ല. ആ അഭാവം ബാധിക്കില്ലെന്നാണ് വിശ്വാസം. ലീഗിന്റെ പല ഘട്ടങ്ങളിലും ഓരോ താരങ്ങള്‍ വലിയ സംഭാവനയാണ് നല്‍കിയത്. ടീമിനുള്ളില്‍ വലിയ ഒത്തൊരുമയും സൗഹൃദവുമുണ്ട്. പരിശീലകരുടെയും മാനേജ്‌മെന്റിന്റെയും വിശ്വാസമാണ് വിജയത്തിന് വഴിയൊരുക്കിയത്. ഉദ്ദേശിച്ച പോലെ ടോപ് 2വില്‍ എത്താനായി എന്നാല്‍ ലക്ഷ്യം പകുതിയെ ആയിട്ടുള്ളു. അത് ജൂണ്‍ 3നാകും പൂര്‍ത്തിയാകുക. ശശാങ്ക് സിങ്ങ് പറഞ്ഞു.