കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റാഷിദ് ഖാന്‍ നടത്തിയ മികച്ച പ്രകടനം ഗുജറാത്ത് ടൈറ്റന്‍സിന് നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്ന് സഹതാരമായ സായ് കിഷോര്‍. ഈഡന്‍ ഗാര്‍ഡന്‍സിനെതിരായ മത്സരത്തില്‍ നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകളാണ് താരം നേടിയത്. ടൂര്‍ണമെന്റുകളിലെ തുടക്കം മുതലുള്ള മത്സരങ്ങളില്‍ തന്റെ പതിവ് താളത്തില്‍ പന്തെറിയാന്‍ റാഷിദിന് സാധിച്ചിരുന്നില്ല.
മത്സരത്തില്‍ സുനില്‍ നരെയ്‌ന്റെയും ആന്ദ്രേ റസ്സലിന്റെയും വിക്കറ്റുകളാണ് റാഷിദ് ഖാന്‍ നേടിയത്. അദ്ദേഹം തിരിച്ചുവരുന്നത് കാണുന്നത് സന്തോഷകരമാണ്. ഒരു ടീം എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ടീമിന് ഒരിക്കലും സംശയമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കഴിവുകളെ ഒരിക്കലും സംശയിച്ചിട്ടില്ല. ടി20 ഫോര്‍മാറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളറാണ് റാഷിദ്. ഈ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് അദ്ദേഹമാണെന്ന് ഞാന്‍ കരുതുന്നു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കിഷോര്‍ പറഞ്ഞു.
ടി20യില്‍ എല്ലായ്‌പ്പോഴും വിക്കറ്റുകള്‍ക്കായി പന്തെറിയാനാവില്ല. നിങ്ങള്‍ എത്ര നന്നായി പ്രതിരോധിക്കുന്നു എന്നതിലാണ് പലപ്പോഴും വിക്കറ്റുകള്‍ വരുന്നത്. റാഷിദ് ഖാന്‍ തിരിച്ച് ഫോമിലെത്തിയത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. സായ് കിഷോര്‍ വ്യക്തമാക്കി.