Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mumbai Indians: ബാറ്റിങ്ങിൽ സൂര്യയും രോഹിത്തും ഹാർദ്ദിക്കും, ബൗളിങ്ങിൽ ബുമ്ര, ചഹാർ, ബോൾട്ട്, ഈ മുംബൈയെ തൊടാനാവില്ല

Mumbai Indians, IPL 25,

അഭിറാം മനോഹർ

, ശനി, 3 മെയ് 2025 (10:59 IST)
Mumbai Indians IPL 25
ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം വിജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി മുംബൈ ഇന്ത്യന്‍സ്. ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലിലും പരാജയപ്പെട്ടതിന് ശേഷമാണ് മുംബൈയുടെ അവിശ്വസനീയമായ കുതിപ്പ്. ദൈവത്തിന്റെ പോരാളികള്‍ തോറ്റ് കൊണ്ട് തുടങ്ങുമെന്ന ചൊല്ലിനെ അന്വര്‍ഥമാക്കി കൊണ്ട് ലീഗിന് തുടക്കമിട്ട മുംബൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ലീഗ് പുരോഗമിച്ചതോടെ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തങ്ങളുടെ ബാറ്റിങ്ങില്‍ താളം വീണ്ടെടുത്തതോടെ മുംബൈ വിനാശകാരികളായി തീര്‍ന്നു.
 
 ഓപ്പണിങ്ങില്‍ റിയാന്‍ റിക്കിള്‍ട്ടണ്‍ നല്‍കുന്ന മികച്ച തുടക്കങ്ങള്‍ക്കൊപ്പം രോഹിത് കൂടി താളത്തിലെത്തിയപ്പോള്‍ ഐപിഎല്ലിലെ തന്നെ മികച്ച ഓപ്പണിംഗ് കൂട്ടുക്കെട്ടുകളില്‍ ഒന്നായി അത് മാറി. റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും നമ്മള്‍ കണ്ട് ശീലിച്ച സൂര്യയായിരുന്നില്ല ആദ്യ മത്സരങ്ങളില്‍ മുംബൈ ടീമിനൊപ്പം കണ്ടത്. മത്സരങ്ങള്‍ പുരോഗമിക്കും തോറും സൂര്യ താളം വീണ്ടെടുത്തതോടെ ഓറഞ്ച് ക്യാപ്പിലേക്കുള്ള സൂര്യയുടെ അവിശ്വസനീയമായ കുതിപ്പും പെട്ടെന്നായിരുന്നു. മധ്യനിരയില്‍ ഹാര്‍ദ്ദിക്കും തിലകുമെല്ലാം നല്‍കുന്ന ഫയര്‍ പവറും മുംബൈയെ അപകടകാരികളാക്കുന്നു.
 
 അതേസമയം ടൂര്‍ണമെന്റിന് മുന്‍പ് തന്നെ ഏറ്റവും അപകടകാരികളായ ബൗളിംഗ് ത്രയമെന്ന വിശേഷണം നേടിയ ബുമ്ര, ബോള്‍ട്ട് ചാഹര്‍ എന്ന ബിബിസി സഖ്യവും തങ്ങളുടെ പേരിനൊത്ത പ്രകടനങ്ങളാണ് നടത്തുന്നത്. ആദ്യ മത്സരങ്ങളില്‍ ബുമ്രയുടെ അഭാവം ബാധിച്ചെങ്കിലും പരിക്കില്‍ നിന്നും മടങ്ങിയെത്തിയ ബുമ്രയും വിശ്വരൂപം പ്രകടിപ്പിച്ചതോടെ ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ബൗളിംഗ് നിരയായി മുംബൈ നിര മാറികഴിഞ്ഞു. സ്പിന്നറെന്ന നിലയില്‍ കരണ്‍ ശര്‍മയും മികച്ച ബാലന്‍സാണ് ടീമിന് നല്‍കുന്നത്.
 
 പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള 3 കളികളില്‍ ഒരു വിജയം മാത്രമാണ് മുംബൈയ്ക്ക് വേണ്ടത്. പ്ലേ ഓഫിലെത്തിയാല്‍ ഫൈനല്‍ കാണാതെ മടങ്ങിയിട്ടില്ല എന്നതും ഫൈനല്‍ മത്സരങ്ങളില്‍ എങ്ങനെ കളിക്കണമെന്നതില്‍ കൃത്യമായ ധാരണയുള്ള താരങ്ങള്‍ ടീമിനൊപ്പമുള്ളതും മുംബൈയെ സീസണിലെ ഏറ്റവും മികച്ച ടീമാക്കി മാറ്റുന്നു എന്നതില്‍ സംശയമില്ല.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill Loses Cool: ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ലല്ലോ; ഗ്രൗണ്ടില്‍ നിയന്ത്രണം വിട്ട് ഗില്‍, അംപയറോട് കലിപ്പ് (വീഡിയോ)