Shubman Gill Loses Cool: ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ലല്ലോ; ഗ്രൗണ്ടില്‍ നിയന്ത്രണം വിട്ട് ഗില്‍, അംപയറോട് കലിപ്പ് (വീഡിയോ)
Shubman Gill Angry: ഡിആര്‍എസില്‍ ഇംപാക്ട് ലൈനും വിക്കറ്റ് ഹിറ്റിങ്ങും മാത്രമാണ് കാണിച്ചത്
Shubman Gill: സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ (Sunrisers Hyderabad) മത്സരത്തിനിടെ അംപയറോടു ദേഷ്യപ്പെട്ട് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍ (Shubman Gill). ഡിആര്‍എസിനിടെ (DRS) ബോള്‍ പിച്ച് ചെയ്തത് കൃത്യമായി കാണിക്കാത്തതാണ് ഗുജറാത്ത് നായകനെ പ്രകോപിപ്പിച്ചത്.
ഹൈദരബാദ് ഇന്നിങ്‌സിന്റെ 14-ാം ഓവറിലായിരുന്നു സംഭവം. പ്രസിദ് കൃഷ്ണ എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ ഹൈദരബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ എല്‍ബിഡബ്‌ള്യുവിനായി ഗുജറാത്ത് താരങ്ങള്‍ അപ്പീല്‍ ചെയ്യുകയായിരുന്നു. അംപയര്‍ വിക്കറ്റ് അനുവദിക്കാതെ വന്നപ്പോള്‍ ഗുജറാത്ത് നായകന്‍ ഡിആര്‍എസ് ആവശ്യപ്പെട്ടു.
ഡിആര്‍എസില്‍ ഇംപാക്ട് ലൈനും വിക്കറ്റ് ഹിറ്റിങ്ങും മാത്രമാണ് കാണിച്ചത്. ബോള്‍ എവിടെ പിച്ച് ചെയ്തു എന്നുള്ളത് ഡിആര്‍എസില്‍ കാണിച്ചില്ല. ഇതാണ് ഗില്ലിനെ പ്രകോപിപ്പിച്ചത്. ഡിആര്‍എസ് ശരിയായ വിധം കാണിച്ചില്ലെന്നു പറഞ്ഞത് ഗില്‍ ഓണ്‍ഫീല്‍ഡ് അംപയറോടു തര്‍ക്കിച്ചു. ഈ സമയത്ത് അഭിഷേക് ശര്‍മ ഗില്ലിനെ ശാന്തമാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 38 റണ്‍സിനു വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൈദരബാദിനു നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.