Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli vs KL Rahul: 'ആ സംസാരം അത്ര പന്തിയല്ലല്ലോ'; മത്സരത്തിനിടെ രാഹുലിനോടു കലിച്ച് കോലി (വീഡിയോ)

വിരാട് കോലി ബാറ്റ് ചെയ്യുന്നതിനിടെ രാഹുലിനോടു ദേഷ്യപ്പെടുകയായിരുന്നു

Virat Kohli and KL Rahul, Virat Kohli angry to KL Rahul, Kohli vs Rahul, Kohli Rahul Issue, Virat Kohli and KL Rahul, RCB vs DC, Kohli angry Video

രേണുക വേണു

, തിങ്കള്‍, 28 ഏപ്രില്‍ 2025 (07:38 IST)
Virat Kohli and KL Rahul

Virat Kohli vs KL Rahul: ഇന്ത്യന്‍ ടീമിലെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളാണ് വിരാട് കോലിയും കെ.എല്‍.രാഹുലും. ഐപിഎല്ലില്‍ കോലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയും രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടിയുമാണ് കളിക്കുന്നത്. ഇന്നലെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കോലി - രാഹുല്‍ പോരിനും ആരാധകര്‍ സാക്ഷ്യം വഹിച്ചു. 
 
വിരാട് കോലി ബാറ്റ് ചെയ്യുന്നതിനിടെ രാഹുലിനോടു ദേഷ്യപ്പെടുകയായിരുന്നു. കെ.എല്‍.രാഹുല്‍ ഈ സമയത്ത് വിക്കറ്റിനു പിന്നില്‍ കീപ്പറായി നില്‍ക്കുന്നുണ്ട്. സ്‌ട്രൈക്കര്‍ എന്‍ഡില്‍ എത്തിയ കോലി വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ അടുത്തേക്ക് പോയി സംസാരിക്കുകയായിരുന്നു. 
 
കോലി അത്ര സന്തോഷത്തോടെയല്ല രാഹുലിനോടു സംസാരിക്കുന്നത്. ഇരുവരും തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം. കോലിയാണ് കൂടുതല്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്നത്. കോലിയെ കാര്യം പറഞ്ഞു മനസിലാക്കാന്‍ രാഹുല്‍ ശ്രമിക്കുന്നതും കാണാം. എന്തായാലും ഇരുവരും എന്തിനെ കുറിച്ചാണ് തര്‍ക്കിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. 
മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആറ് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ ആര്‍സിബി ലക്ഷ്യം കണ്ടു. ക്രുണാല്‍ പാണ്ഡ്യ (47 പന്തില്‍ പുറത്താകാതെ 73), വിരാട് കോലി (47 പന്തില്‍ 51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Royal Challengers Bengaluru: പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബി; ഡല്‍ഹിക്കെതിരെ ജയം