Select Your Language

Notifications

webdunia
webdunia
webdunia
webdunia

21 മാസം വൈകി സംഭവിച്ച ഡൈവ്, അന്നത് നടന്നിരുന്നെങ്കിൽ ഇന്ത്യ കപ്പടിച്ചേനെയെന്ന് സോഷ്യൽ മീഡിയ

21 മാസം വൈകി സംഭവിച്ച ഡൈവ്, അന്നത് നടന്നിരുന്നെങ്കിൽ ഇന്ത്യ കപ്പടിച്ചേനെയെന്ന് സോഷ്യൽ മീഡിയ
, ചൊവ്വ, 20 ഏപ്രില്‍ 2021 (17:06 IST)
ഐപിഎല്ലിൽ രാജസ്ഥാനെതിരെയുള്ള ചെന്നൈയുടെ മത്സരത്തിന് പിന്നാലെ ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോ‌ഷ്യൽ മീഡിയ. മത്സരത്തിൽ സഞ്ജു സാംസണിന്റെ  സ്റ്റമ്പിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഗംഭീര ഡൈവിംഗിലൂടെ ശ്രമിക്കുന്ന ധോണിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. 
 
2019ൽ ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ സംഭവിച്ച  ധോണിയുടെ റണ്ണൗട്ടുമായാണ് ആരാധകർ ഈ ചിത്രത്തെ താരതമ്യം ചെയ്യുന്നത്. അന്ന് സെമി ഫൈനലിൽ 49ാം ഓവറിലെ ആദ്യ പന്ത് സിക്‌സറടിച്ച ധോണി മൂന്നാം പന്തില്‍ രണ്ടാം റണ്ണിന് ശ്രമിക്കവെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ ക്രീസിൽ നിന്നും നേരിയ വ്യത്യാസത്തിൽ പുറത്താവുകയായിരുന്നു.ഈ ഡൈവ് അന്ന് സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യ ഫൈനലിൽ എത്തി ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കപ്പെടുത്തേനെയെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.
 
ചെന്നൈ  ഇന്നിംഗ്‌സിന്റെ 15ആം ഓവറിലെ മൂന്നാം ബോളിലായിരുന്നു ധോണിയുടെ ഡൈവ്. 40 വയസിലും ഗംഭീര കായിക്ഷമത കാത്തു സൂക്ഷിക്കുന്ന ധോണിയെ ഒരു വിഭാഗം പ്രശംസിക്കുമ്പോളാണ് ഒരു വിഭാഗം 21 മാസം വൈകിയെത്തിയ ഡൈവിനെ കുറിച്ച് പരിഭവപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതെല്ലാം സ്വാഭാവികമാണ്, ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്: സഞ്ജു സാംസൺ