Webdunia - Bharat's app for daily news and videos

Install App

ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കും, പഞ്ചാബ് പ്ലേ ഓഫിൽ കയറും- പറയുന്നത് യൂണിവേഴ്‌സൽ ബോസ്

Webdunia
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (13:30 IST)
ഐപിഎൽ ടൂർണമെന്റിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ഇനിയുള്ള ഏഴ് മത്സരങ്ങളും പഞ്ചാബ് വിജയിക്കുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് ടീമിലെ വെടിക്കെട്ട് വീരനായ ക്രിസ് ഗെയിൽ. ഈ സീസണിൽ പഞ്ചാബിനായി ഇതുവരെയും ക്രിസ് ഗെയിൽ കളിക്കാനിറങ്ങിയിട്ടില്ല.
 
ഇനിയുള്ള എല്ലാ മത്സരങ്ങളും പഞ്ചാബ് വിജയിക്കുമെന്നാണ് വിശ്വസിക്കുന്നത്. അത് ഇപ്പോഴും സാധ്യമാണ് ക്രിസ് ഗെയിൽ പറഞ്ഞു.പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് ഞങ്ങളുള്ളതെന്ന് അറിയാം. പക്ഷേ പ്ലേ ഓഫിലെത്തുന്നത് സാധ്യമാണ്. ഇനി എല്ലാ മത്സരങ്ങളും വിജയിക്കുക എന്നതാണ് അതിനായി ചെയ്യേണ്ടത്. അത് ഞങ്ങൾ കാണിക്കാൻ പോകുകയാണ് ഗെയിൽ പറഞ്ഞു.
 
അതേസമയം അടുത്ത മത്സരങ്ങളിൽ പഞ്ചാബിനായി ഗെയിൽ കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ട്. ഗെയ്‌ൽ ഫിറ്റ്‌നെസ് വീണ്ടെടുത്തതായി പഞ്ചാബ് ടീം ഒഫീഷ്യല്‍സും പറയുന്നു. ഗെയിൽ വരുന്നതോടെ മോശം ഫോമിലുള്ള ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്തിരിക്കാനാണ് സാധ്യത. കളിച്ച എല്ലാ മത്സരങ്ങളിലും മാക്‌സ്‌വെല്‍ പരാജയമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments