Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രാധാന്യം ദേശസുരക്ഷയ്ക്ക്, 320 ആപ്പുകൾ നിരോധിച്ചതായി കേന്ദ്രസർക്കാർ പാർലമെന്റിൽ

പ്രാധാന്യം ദേശസുരക്ഷയ്ക്ക്, 320 ആപ്പുകൾ നിരോധിച്ചതായി കേന്ദ്രസർക്കാർ പാർലമെന്റിൽ
, ബുധന്‍, 23 മാര്‍ച്ച് 2022 (19:13 IST)
സുരക്ഷാ കാരണങ്ങളാൽ ഇതുവരെ 320 ആപ്പുകൾ വിലക്കേർപ്പെടുത്തിയതായി കേന്ദ്രസർക്കാർ പാർലമെന്റിൽ. സുരക്ഷ, പ്രതിരോധം,പരമാധികാരം തുടങ്ങിയവ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രമന്ത്രി സോം പ്രകാശ് ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകി.
 
ഐടി നിയമം അനുസരിച്ച് 320 ആപ്പുകളുടെ പ്രവർത്തനമാണ് തടസ്സപ്പെടുത്തിയത്. ഫെബ്രുവരിയിൽ 49 ആപ്പുകൾ വീണ്ടും ബ്ലോക്ക് ചെയ്‌തു. നേരത്തെ ബ്ലോക്ക് ചെയ്‌ത ആപ്പുകൾ പുതിയ പേരിൽ അവതരിപ്പിച്ചത് കണ്ടെത്തിയതോടെയാണ് നടപടി.
 
ഐടി നിയമത്തിലെ 69എ വകുപ്പ് അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും:പുഷ്‌കർ സിങ് ധാമി