Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യത്തിന്റെ കാവൽക്കാരൻ മൈക്കിൾ കോളിൻസ് അന്തരിച്ചു

മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യത്തിന്റെ കാവൽക്കാരൻ മൈക്കിൾ കോളിൻസ് അന്തരിച്ചു
, വ്യാഴം, 29 ഏപ്രില്‍ 2021 (17:38 IST)
മനുഷ്യനെ ചന്ദ്രനിലിറകിയ അപ്പോളോ 11 ദൗത്യസംഘത്തിലെ മൈക്കൾ കോളിൻസ് അന്തരിച്ചു. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാർത്ത പുറത്ത് വിട്ടത്. 90 വയസുകാരനായ കോളിൻസ് അർബുദത്തിന് ചികിത്സയിലായിരുന്നു.
 
ചന്ദ്രനിൽ ആദ്യം കാൽതൊട്ട നീൽ ആംസ്ട്രോംഗ്, കൂടെ നടന്ന എഡ്വിൻ ആൽഡ്രിൻ എന്നിവർക്ക് പുറമെ കോളിൻസാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കൂട്ടാളികൾ ചന്ദ്രനിൽ നടന്ന് ചരിത്രം സൃഷ്‌ടിക്കുമ്പോൾ കോളിൻസ് കമാൻഡ് മൊഡ്യൂളിൽ പേടകത്തിൽ തുടരുകയായിരുന്നു. ചരിത്ര പുസ്‌തകങ്ങളിൽ അവസാന പേരിലൊതുങ്ങുമ്പോഴും ഇതിൽ യാതൊരു വിധ പരിഭവവും കോളിൻസ് പ്രകടിപ്പിച്ചില്ല. കൂട്ടാളികളില്ലാതെ മടങ്ങിപ്പോകേണ്ടി വരുമോ എന്ന പേടി മാത്രമേ ഏകാന്ത യാത്രയിൽ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് കോളിൻസ് പിന്നീട് പറയുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Lottery KARUNYA PLUS LOTTERY RESULT ഒന്നാം സമ്മാനം തിരുവനന്തപുരത്തേക്ക്, എറണാകുളത്തും കോഴിക്കോട്ടും ഭാഗ്യശാലികള്‍, ആ ഭാഗ്യശാലി നിങ്ങളാണോ ?