Select Your Language

Notifications

webdunia
webdunia
webdunia
webdunia

Whatsapp: +84, +62, +60 നമ്പറുകളിൽ നിന്നും കോളുകൾ വരുന്നുണ്ടോ? സൂക്ഷിക്കുക, എടുത്താൽ പണം നഷ്ടമാകും

Whatsapp:  +84, +62, +60 നമ്പറുകളിൽ നിന്നും കോളുകൾ വരുന്നുണ്ടോ? സൂക്ഷിക്കുക, എടുത്താൽ പണം നഷ്ടമാകും
, വ്യാഴം, 11 മെയ് 2023 (20:28 IST)
വാട്ട്സാപ്പിൽ രാജ്യാന്തര നമ്പറുകളിൽ നിന്നും അജ്ഞാത കോളുകൾ ലഭിക്കുന്നതായി പരാതി. +84, +62, +60,+254  തുടങ്ങി വിവിധ നമ്പറുകളിൽ നിന്നും കോളുകൾ ലഭിക്കുന്നതിനെതിരെ നിരവധി പരാതികളാണ് വാട്ട്സാപ്പ് ഉപഭോക്താക്കൾ നൽകിയിരിക്കുന്നത്.
 
മലേഷ്യ,കെനിയ,വിയറ്റ്നാം,എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഈ കോളുകൾ വരുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ 2 മുതൽ 4 തവണ വരെ കോളുകൾ വരുന്നുണ്ടെന്ന് പരാതിക്കാർ പറയുന്നു. പുതിയ സിം കാർഡ് എടുക്കുന്നവർക്കാണ് രാജ്യാന്തര നമ്പറുകളിൽ നിന്ന് കൂടുതൽ കോളുകൾ വരുന്നത്. ഇത്തരം കോളുകളിൽ പരിഭ്രാന്തരാകാനില്ലെന്നും എന്നാൽ ഈ നമ്പറുകൾ അയക്കുന്ന ലിങ്കുകളിലോ സന്ദേശങ്ങളിലോ ക്ലിക്ക് ചെയ്യരുതെന്നും ഇത്തരം ലിങ്കുകളിൽ മാൽവെയർ ഉണ്ടാകാൻ സാധ്യതയേറെയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം കോളുകൾ വന്നാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യാനാണ് വാട്ട്സാപ്പ് നിർദേശിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ ഐ യുദ്ധം കനക്കുന്നു, ഗൂഗിളിൻ്റെ ബാർഡ് ഇന്ന് മുതൽ ഇന്ത്യയിൽ