വാട്ട്സാപ്പ് രഹസ്യമായി ഫോണിലെ മൈക്ക് ഉപയോഗിക്കുന്നതായി തോന്നുന്നതായുള്ള ട്വിറ്റർ എഞ്ചിനിയർ ഫോഡ് ഡാബിരിയുടെ അഭിപ്രായത്തെ ശരിവെച്ച് ടെസ്ല സ്ഥാപകനായ ഇലോൺ മസ്ക്. നേരത്തെയും മെസ്സേജിംഗ് ആപ്പായ വാട്ട്സപ്പിനെ പരിഹസിച്ച് ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു.
ഞാൻ ഉറങ്ങുമ്പോഴും രാവിലെ 6 മണിക്ക് ഉയർന്നത് മുതലും വാട്ട്സാപ്പ് മൈക്രോഫോൺ ഉപയോഗിക്കുന്നു. എന്താണ് സംഭവിക്കുന്നത്? എന്നായിരുന്നു ഫോഡ് ഡാബിരിയുടെ ട്വീറ്റ്. ഇതിന് മറുപടിയായി വാട്ട്സാപ്പിനെ വിശ്വസിക്കാനാവില്ലെന്ന് ഇലോൺ മസ്കും ട്വീറ്റ് ചെയ്തു. ട്വിറ്റർ ഉടൻ തന്നെ വീഡിയോ,വോയ്സ് ചാറ്റ് ഓപ്ഷനുകൾ പുറത്തിറക്കുമെന്നും മസ്ക് പറഞ്ഞു.