ഫോണിൽ ക്യാം സ്കാനർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ ? പണികിട്ടും എന്ന് മുന്നറിയപ്പ് !

ശനി, 31 ഓഗസ്റ്റ് 2019 (18:23 IST)
രേഖകളും ഫോട്ടോകളും എല്ലാം സ്‌ക്യാൻ ചെയ്ത് ഫോണിൽ സൂക്ഷിക്കുന്നതിനും അവശ്യഘട്ടങ്ങളിൽ അയച്ചുനൽകുന്നതിനുമായി നിരവധി സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ക്യാം സ്കാനർ ആപ്പ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ക്യാം സ്കാനർ എന്ന ആപ്പ് സ്മർട്ട്‌ഫോണുകൾക്ക് ഭീഷണിയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ.
 
ക്യാം സ്കാനറിനെ പ്ലേ സ്റ്റോറിൽനിന്നും ഗൂഗിൾ നീക്കം ചെയ്തുകഴിഞ്ഞു. ആപ്പിലൂടെ സ്മാർട്ട്‌ഫോണിലേക്ക് വൈറസ് പ്രവേശികുന്നു എന്ന പരാതിയെ തുടർന്നാണ് ഗൂഗിളിന്റെ നീക്കം. ക്യാസ്‌പർസ്‌കൈ റിസർച്ച് ലാബ് പുറത്തുവിട്ട ബ്ലോഗിലാന് ട്രോജൻ ഡ്രോപ്പർ വിഭാഗത്തിൽപ്പെട്ട വൈറ ആപ്പ് വഴി ഫോണിൽ പ്രവേശിക്കുന്നതായി വ്യക്തമാക്കിയത്. എന്നാൽ ഐഒഎസിൽ ആപ്പ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ഇല്ല
 
ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ ഫോണിൽ ക്രിയേറ്റ് ചെയ്യപ്പെടുന്ന എൻക്രിറ്റ്പ് ഫോൾഡറിലെ ചില കോഡുകൾ ഉപയോഗിച്ചാണ് ഈ വൈറസ് പ്രവർത്തിക്കുന്നത് എന്നും ആൻഡ്രോയിഡ് ഉപയോക്താക്കൾ എത്രയും വേഗം ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യണമെന്നും കാസ്‌പർസ്‌കൈ ബ്ലോഗിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്ലേ സ്റ്റോറിലെ ഏറ്റവും ജനപ്രിയ ആപ്പുകളിൽ ഒന്നായിരുന്നു ക്യാം സ്കാനർ. ലോകത്താകമാനമായി 10കോടി അളുകളാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രതിരോധം തീര്‍ത്ത് നേതാക്കള്‍; ഡിജിപിക്കെതിരായ പരാമർശത്തില്‍ കേസെടുത്താല്‍ നേരിടുമെന്ന് മുല്ലപ്പള്ളി