Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനീസ് ആപ്പ് നിരോധനം: ഇന്ത്യ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചൈന

ചൈനീസ് ആപ്പ് നിരോധനം: ഇന്ത്യ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചൈന
, വെള്ളി, 18 ഫെബ്രുവരി 2022 (21:43 IST)
ചൈനീസ് സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ അനിയന്ത്രിതമാവുന്നുവെന്നും ചൈനയിൽ നിന്നുള്ള ആപ്പുകളെ വെറും രാഷ്ട്രീയ താത്‌പര്യങ്ങൾ മുൻനിർത്തി അടച്ചുപൂട്ടുന്നുവെന്നും ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ്.
 
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് 54 ചൈനീസ് ആപ്പുകള്‍ക്ക് അടുത്തിടെ ഇന്ത്യ നിരോധനം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചൈനീസ് കമ്പനികളായ ഷവോമി,ഒപ്പോ,വാവേ എന്നിവയുടെ ഓഫീസുകളിൽ പരിശോധനയും നടത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
 
ചൈനീസ് കമ്പനികള്‍ക്ക് നിയമപരമായുള്ള അവകാശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിരാണ് ഇന്ത്യയുടെ നടപടിയെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ആരോപിച്ചു. ചൈന ഇതില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. അതിര്‍ത്തിയില്‍ ചൈനയുമായി പ്രശ്‌നങ്ങളുണ്ടാക്കി ചൈനീസ് സൈനികരില്‍ നിന്ന് കനത്ത പ്രതികരണം ഉണ്ടായതോടെ നേട്ടമൊന്നും ലഭിക്കാതായതോടെയാണ് ഇന്ത്യയിലെ ചൈനീസ് കമ്പനികള്‍ക്ക് നേരെ ഭരണഗൂഡം തിരിഞ്ഞതെന്നും എഡിറ്റോറിയലിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ