Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൂഗിൾ പേയിൽ പണം അയയ്ക്കാൻ ഇനി ഫീസ് ഈടാക്കിയേക്കും

ഗൂഗിൾ പേയിൽ പണം അയയ്ക്കാൻ ഇനി ഫീസ് ഈടാക്കിയേക്കും
, ചൊവ്വ, 24 നവം‌ബര്‍ 2020 (14:32 IST)
ജിമെയിലും ഡ്രൈവിലുമടക്കം പൊളിസിയിൽ മാറ്റം വരുത്തിയ ഗൂഗിൾ, ഡിജിറ്റൽ പണമിടപാട് സംവിധാനമായ ഗുഗിൾ പേയിലും മാറ്റങ്ങൾ കൊണ്ടുവരുന്നു. ഗൂഗിൾ പേയിലൂടെ പണം കൈമാറുന്നതിന് നിശ്ചിത ഫീസ് ഇടാക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. വാർത്താ ഏജൻസിയായ് ഐഎഎൻഎസ് ആണ് ഇക്കാര്യം  റിപ്പോർട്ട് ചെയ്തത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു
 
ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പണമയയ്ക്കാൻ ഒന്നുമുതൽ മൂന്നുദിവസം വരെ സാമായമെടുത്തേയ്ക്കും എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൊബൈല്‍ ആപ്പിനൊപ്പം pay.google.com എന്ന പോർട്ടൽ സേവനവും ലഭ്യമാണ്. അടുത്ത വര്‍ഷം ജനുവരി മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ലെന്ന് ഗൂഗിൾ അറിയിച്ചു. '2021 തുടക്കം മുതല്‍ പണം അയയ്ക്കാനും സ്വീകരിക്കാനും പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം ഉപയോഗിക്കാന്‍ കഴിയില്ല. ഇതിനായി ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കുക' എന്നാണ് കമ്പനി അറിയച്ചിരിയ്ക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും