Publish Date: Tue, 24 Nov 2020 (14:04 IST)
Updated Date: Tue, 24 Nov 2020 (14:07 IST)
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും. കാക്കനാട്ടെ ജയിലിലാണ് നിലവില്‍ ശിവശങ്കര്‍ ഉള്ളത്. ഇവിടെ എത്തിയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ശിവശങ്കറിനെ അറസ്റ്റു ചെയ്യാന്‍ എറണാകുളം സെഷന്‍സ് കോടതിയാണ് കസ്റ്റംസിന്‍ അനുമതി നല്‍കിയത്.
നിലവില്‍ ഇഡിയുടെ കസ്റ്റഡിയിലാണ് എം ശിവശങ്കര്‍ ഉള്ളത്.