Select Your Language

Notifications

webdunia
webdunia
webdunia
webdunia

One India One Charger: ഇനി ചാർജ് ചെയ്യാൻ ചാർജർ തേടിയോടേണ്ട. ഏകീകൃത ചാർജർ സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം

One India One Charger: ഇനി ചാർജ് ചെയ്യാൻ ചാർജർ തേടിയോടേണ്ട. ഏകീകൃത ചാർജർ സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം
, വ്യാഴം, 11 ഓഗസ്റ്റ് 2022 (15:01 IST)
രാജ്യമൊട്ടാകെ സ്മാർട്ട്ഫോൺ,ടാബ്ലറ്റ് അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജർ സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 2024 ഓടെ യൂറോപ്പും ഏകീകൃത ചാർജർ നയത്തിലേക്ക് മാറുകയാണ്. ഇതിൻ്റെ ചുവടുപിടിച്ചാണ് പൊതു ചാർജർ സംവിധാനം നടപ്പിൽ വരുത്താനുള്ള സാധ്യത കേന്ദ്രം പരിഗണിക്കുന്നത്.
 
നിലവിൽ വിവിധ സ്മാർട്ട്ഫോണുകൾക്കും,ലാപ്ടോപ്പുകൾക്കും,ടാബ്ലറ്റുകൾക്കും വ്യത്യസ്ത ചാർജറുകളാണ് ഉപയോഗിക്കുന്നത്. ഒന്നിലധികം ചാർജറുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനായാൽ ഒരുപാട് ഇ-വേസ്റ്റ് കുറയ്ക്കാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തൽ. യൂറോപ്പിൽ മൊബൈൽ ഫോണും,ലാപ്പ്ടോപ്പും അടക്കം എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിന് ടൈപ്പ് സി ചാർജർ ഉപയോഗിക്കാൻ കഴിയും വിധം പരിഷ്കരണം നടപ്പിലാക്കാനാണ് കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 കാരന്‍ ബുള്ളറ്റുമായി റോഡില്‍; പിതാവിന് ലഭിച്ചത് 13500 രൂപയുടെ പിഴ