Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
, ബുധന്‍, 10 ഓഗസ്റ്റ് 2022 (19:14 IST)
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതി ജഡ്ജി യു യു ലളിതിനെ നിയമിച്ചു. നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. ഈ മാസം 27നാകും യു യു ലളിത് ചുമതലയേൽക്കുക.
 
ഇന്ത്യയുടെ നാൽപ്പത്തിയൊമ്പതാം ചീഫ് ജസ്റ്റിസ് ആണ് ഉദയ് ഉമേഷ് ലളിത് എന്ന യു യു ലളിത്. ഇദ്ദേഹം നവംബർ 8ന് വിരമിക്കും. 74 ദിവസമാകും യു യു ലളിത് പദവിയിൽ ഉണ്ടാകുക. നിലവിലെ ചീഫ് ജസ്റ്റിസായ എൻ വി രമണ ഓഗസ്റ്റ് 26നാണ് വിരമിക്കുക.
 
നിലവിലെ ചീഫ് ജസ്റ്റിസായ എൻ വി രമണയാണ് ജസ്റ്റിസ് യു യു ലളിതിൻ്റെ പേര് നിർദേശിച്ചത്. അഭിഭാഷകവ്ത്തിയിൽ നിന്നും നേരിട്ട് ന്യായാധിപനായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. 1971ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ എസ് എം സിക്രിയാണ് ഇത്തരത്തിൽ ചീഫ് ജസ്റ്റിസായ ആദ്യത്തെയാൾ. 2014 ഓഗസ്റ്റ് 3നാണ് യുയു ലളിതിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. അതിന് മുൻപ് സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണൊന്ന് തൊട്ടാൽ മതി, പുതിയ ഫീച്ചറുമായി ജി പേ