Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ, റിൽസ് ഇനി കൂടുതൽ ദൈർഘ്യം ചെയ്യാം

ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ, റിൽസ് ഇനി കൂടുതൽ ദൈർഘ്യം ചെയ്യാം

അഭിറാം മനോഹർ

, തിങ്കള്‍, 20 ജനുവരി 2025 (16:18 IST)
പ്രമുഖ ഫോട്ടോ- വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. ഇതിനൊപ്പം മറ്റ് ചില അപ്‌ഡേറ്റുകള്‍ കൂടി ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചു. മുന്‍പ് 90 സെക്കന്‍ഡുകളുണ്ടായിരുന്ന റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം 3 മിനിറ്റായി ഉയര്‍ത്തി.
 
ഉപയോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം തീരുമാനിക്കുകയായിരുന്നു എന്ന് ഇന്‍സ്റ്റഗ്രാം മേധാവിയായ ആദം മോസ്സെരി പറഞ്ഞു. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളിലും പുതിയ മാറ്റങ്ങള്‍ ഇന്‍സ്റ്റഗ്രാം വരുത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുത്തശിയെ വിഷം നൽകി കൊലപ്പെടുത്തിയ ചെറുമകനും ഭാര്യക്കും ജീവപര്യന്തം തടവ്