Select Your Language

Notifications

webdunia
webdunia
webdunia
webdunia

Instagram Features: റീപോസ്റ്റും ഫ്രണ്ട്സ് ടാബും, ഇൻസ്റ്റഗ്രാമിൽ പുത്തൻ ഫീച്ചറുകൾ

Instagram

അഭിറാം മനോഹർ

, വെള്ളി, 8 ഓഗസ്റ്റ് 2025 (17:21 IST)
ടിക്ടോക്,സ്‌നാപ് ചാറ്റ് ആപ്പുകളില്‍ നേരത്തെ തന്നെ ലഭ്യമായിരുന്ന ഫീച്ചറുകള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലും അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിനെ കൂടുതല്‍ ആകര്‍ഷകമായി മാറ്റാനാണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്. മീമുകള്‍ റീപോസ്റ്റ് ചെയ്യുക,സുഹൃത്തുക്കള്‍ എന്താണ് കാണുന്നത് എന്ന കാണുക,പ്രിയപ്പെട്ട കണ്ടന്റ് ക്രിയേറ്റര്‍മാരെ ട്രാക്ക് ചെയ്യുക തുടങ്ങിയ ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിട്ടുള്ളത്.
 
ഇഷ്ടപ്പെട്ട കണ്ടന്റുകള്‍ പബ്ലിക് റീലുകളായി റീ പോസ്റ്റ് ചെയ്യാനും പോസ്റ്റുകള്‍ നേരിട്ട് പ്രൊഫൈലിലേക്ക് ഫീഡ് ചെയ്യാനുമുള്ള റീ പോസ്റ്റ് ഫീച്ചറാണ് ഇവയില്‍ പ്രധാനപ്പെട്ടത്. റീപ്പോസ്റ്റുകള്‍ ഗ്രിഡ് ഹൈജാക്ക് ചെയ്യില്ല പകരം അവ റീപോസ്റ്റ് ടാബില്‍ നിലനില്‍ക്കുകയും ഫോളോവേഴ്‌സിന് കാണാന്‍ സാധിക്കുകയും ചെയ്യും.ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍ക്ക് പൂര്‍ണമായ ക്രെഡിറ്റ് ലഭിക്കാനാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നത്.
 
ഇതിന് പുറമെ സ്‌നാപ് ചാറ്റിന് സമാനമായി മാപ്പില്‍ ലൊക്കേഷന്‍ പങ്കിടാനും ലൊക്കേഷന്‍ അടിസ്ഥാനമാക്കി കണ്ടന്റ് കണ്ടെത്താനുമുള്ള ഫീച്ചറും ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.ലൊക്കേഷന്‍ ഷെയറിങ്ങില്‍ അരെല്ലാമായി ലൊക്കേഷന്‍ പങ്കിടാമെന്ന ഫീച്ചറും അടങ്ങിയിരിക്കുന്നു. സുഹൃത്തുക്കള്‍ ലൈക്ക് ചെയ്തതോ കമന്റ് ചെയ്തതോ റീ പോസ്റ്റ് ചെയ്തതോ സൃഷ്ടിച്ചതോ ആയ റീലുകള്‍ കാണാന്‍ സാധിക്കുന്ന ഫ്രണ്ട്‌സ് ടാബ് എന്ന ഓപ്ഷനും ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ബ്രൗസിങ് താത്പര്യമുള്ളവര്‍ക്ക് ഈ ഫീച്ചര്‍ ഒഴിവാക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ: അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി