ഐഫോൺ 13 സീരീസ്, ആപ്പിൾ വാച്ച് സീരീസ്, പുതിയ ഐപാഡ് മിനി: അറിയാം ടെക് ലോകത്തെ പുത്തൻ വിശേഷങ്ങൾ

Webdunia
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (15:42 IST)
ടെക് ലോകത്തെ ആവേശത്തിലാഴ്‌ത്തി ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്‌പന്നങ്ങൾ അവതരിപ്പിച്ചു. ഐഫോൺ 13 സീരീസ്, ആപ്പിള്‍ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയാണ് അവതരിപ്പിച്ചത്.
 
ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിങ്ങനെ നാല് പതിപ്പുകളാണ് ഐഫോണ്‍ 13 പരമ്പരയിലുള്ളത്. ഇരട്ട ക്യാമറകളുള്ള ഐഫോൺ 13 മിനി,ഐഫോൺ 13 എന്നിവയ്ക്ക് ഒരേ ഡിസൈനാണുള്ളത്. പിങ്ക്,നീല,കറുപ്പ്,വെള്ള,ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക.ഇന്ത്യയില്‍ ഐഫോണ്‍ 13 മിനിക്ക് 69,990 രൂപയും ഐഫോണ്‍ 13ന് 79,990 രൂപയും വില വരും.
 
മൂന്ന് ക്യാമറകളുമായാണ് ഐഫോണ്‍ 13 ന്റെ പ്രോ പതിപ്പുകള്‍ എത്തിയിരിക്കുന്നത്. ഗ്രാഫൈറ്റ്, ഗോള്‍ഡ്, സില്‍വര്‍, സില്‍വര്‍ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഈ ഫോണ്‍ വിപണിയിലെത്തും. ഇന്ത്യയിൽ ഐഫോൺ 13 പ്രോയ്ക്ക്  1,19,900 രൂപയും ഐഫോണ്‍ പ്രോ മാക്സിന് 1,29,900 രൂപയും വില വരും.
 
പുതിയ അപ്‌ഡേറ്റുകളുമായാണ് ഐപാഡ് മിനി അവതരിപ്പിച്ചത്. എഫ് 1.8 അപ്പേര്‍ച്ചറില്‍ 12 എംപി റിയര്‍ ക്യാമറയും 12 2ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 12 എംപി അള്‍ട്രാ വൈഡ് ക്യാമറ സെല്‍ഫി ക്യാമറയും ഐപാഡ് മിനിക്കുണ്ട്. 36,773 രൂപയാണ് ഇതിന്റെ വില. 
 
100 ശതമാനം പുനരുപയോഗം ചെയ്‌ത അലുമിനിയത്തിൽ നിന്നാണ് ആപ്പിൾ വാച്ച് സീരീസ് 7 നിർമിച്ചിട്ടുള്ളത്. സ്‌ക്രീന്‍ വലിപ്പം 20 ശതമാനം വര്‍ധിപ്പിക്കുകയും കനം 40 ശതമാനം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 29,403 രൂപയാണ് ഇതിന്റെ വില.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: തെക്കോട്ട് മഴ; ഇന്നും നാളെയും വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

അടുത്ത ലേഖനം
Show comments