Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വിറ്ററിന് പിന്നാലെ ഗൂഗിൾ ആപ്പിനും ഇന്ത്യൻ ബദൽ: ഐഎസ്ആർഓ‌യും മാപ്പ് മൈ ഇന്ത്യയും കൈക്കോർക്കുന്നു

ട്വിറ്ററിന് പിന്നാലെ ഗൂഗിൾ ആപ്പിനും ഇന്ത്യൻ ബദൽ: ഐഎസ്ആർഓ‌യും മാപ്പ് മൈ ഇന്ത്യയും കൈക്കോർക്കുന്നു
, വെള്ളി, 12 ഫെബ്രുവരി 2021 (20:44 IST)
ഗൂഗിൾ മാപ്പിന്റെ ഇന്ത്യൻ ബദൽ ഒരുക്കാൻ ഐഎസ്ആർഓ മാപ്പ് മൈ ഇന്ത്യയുമായി കൈക്കോർക്കുന്നു. മാപ്പ്മൈഇന്ത്യ സിഇഓയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ രോഹൻ വർമയും ഐഎസ്ആർഓയും ഇക്കാര്യം സ്ഥിരീകരിച്ചു. ആത്മനിർഭർ ഭാരതുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കം. ഇതുവഴി ഗൂഗിൾ മാപ്പിന് പകരം ഇന്ത്യൻ നിർമ്മിത മാപ്പിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 
ഐഎസ്ആർഓയ്ക്ക് കീഴിലുള്ള ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്പേസും മാപ്പ്മൈഇന്ത്യയുടെ ജിയോസ്പെഷ്യൽ ടെക്നോളജി കമ്പനിയായ സിഇ ഇൻഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായാണ് കരാർ. ഐഎസ്ആർഓ ഇതിനോടകം നാവിക് (ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) എന്ന പേരിൽ നാവിഗേഷൻ സൗകര്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാപകമായി ചാനലുകൾക്ക് പൂട്ട്, പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം