ഓഹരി വിപണിയിൽ ഉണർവ്, സെന്‍സെക്സ് 300 പോയിന്റ് ഉയർന്നു !

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (16:46 IST)
രാവിലെ നേരിയ നഷ്ടത്തോടെയാന് വ്യാപാരം ആരംഭിച്ചത് എങ്കിലും ഉച്ചക്ക് ശേഷം ഓഹരി വിപണീയിൽ ഉണർവ് പ്രകടമായി. ഓട്ടോ, ഫിനാൻഷ്യൽ സ്റ്റോക്കുകളാണ് ഇന്ന് വിപണിയിൽ കൂടുതലും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 348.4 പോയന്റുകൾ ഉയർന്ന് 36,757.58ൽ വ്യാപാരം എത്തി. 36,409.54 എന്ന നിലയിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്.
 
നിഫ്റ്റി 102.25 പോയന്റുകൾ ഉയർന്ന് 10,848.60 എന്ന ദിവസത്തെ ഉയർന്ന നിലയിലെത്തി. 10,746.35ലാണ് നിഫ്റ്റിയിൽ വ്യാപാരം ആരംഭിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസി‌ ബാങ്ക് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കമ്പനികൾ.  
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഡോ.എസ് രാധാകൃഷ്ണന്‍- സാമൂഹിക ബോധത്തിന്റെ അമരക്കാരന്‍, പ്രസിദ്ധമായ 4 ചൊല്ലുകൾ