ടിക്‌ടോക്കിനെ തരംതാഴ്‌ത്തുന്നതിനും തകർക്കുന്നതിനും ഫെയ്‌സ്‌ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ വൻതോതിൽ പണം ചിലവിട്ടതായി റിപ്പോർട്ട്.അമേരിക്കയിലെ വന്‍കിട രാഷ്ട്രീയ പ്രചാരണ സ്ഥാപനങ്ങളെ കൂട്ടുപിടിച്ചായിരുന്നു മെറ്റയുടെ ക്യാമ്പയിൻ. വാഷിങ്ടണ്‍ പോസ്റ്റാണ് ഈ വിവരങ്ങള്‍ റിപ്പോർട്ട ചെയ്തത്.
ടിക് ടോക്കും ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സും അമേരിക്കയിലെ കുട്ടികള്‍ക്കും സമൂഹത്തിനും ഭീഷണിയാണെന്നുള്ള തരത്തിലുള്ള പ്രചാരണമാണ് മെറ്റ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയത്. ടിക്‌ടോക്കിനെതിരായ റിപ്പോർട്ടുകൾക്ക് മെറ്റ ഫെയ്‌സ്‌ബുക്കിലൂടെയും പ്രചാരം നൽകി.
റിപ്പോര്‍ട്ടര്‍മാരുടേയും പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകരുടെയും ശ്രദ്ധ ഈ വിഷയത്തിലേക്ക് പിടിച്ചുപറ്റുക തുടങ്ങിയ ഉദ്ദേശങ്ങളോടെയായിരുന്നു മെറ്റായുടെ പ്രചാരണ പരിപാടികൾ. ടാര്‍ഗറ്റഡ് വിക്ടറി എന്ന സ്ഥാപനമാണ് ഈ പ്രചാരണ പരിപാടികള്‍ക്ക് മെറ്റായെ സഹായിച്ചത്.