Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി മറ്റൊരാൾക്ക് നിങ്ങളുടെ വാട്ട്സ് ആപ്പ് തുറക്കാനാകില്ല, സുരക്ഷക്കായി വാട്ട്സ് ആപ്പിൽ പുതിയ സംവിധാനം !

ഇനി മറ്റൊരാൾക്ക് നിങ്ങളുടെ വാട്ട്സ് ആപ്പ് തുറക്കാനാകില്ല, സുരക്ഷക്കായി വാട്ട്സ് ആപ്പിൽ പുതിയ സംവിധാനം !
, ശനി, 30 മാര്‍ച്ച് 2019 (18:58 IST)
പാറ്റേർണോ, പാസ്‌വേർഡോ മനസിലാക്കി ആരെങ്കിലും നമ്മുടെ വാട്ട്സ് ‌ആപ്പ് തുറക്കുമോ എന്ന ഭയം ഇനി വേണ്ട. നിങ്ങളുടെ വിരലടയാളം ഇല്ലാതെ ഇനി വാട്ട്സ് ആപ്പ് തുറക്കാനാകില്ല. ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനായി ഫിംഗർ പ്രിന്റ് സ്കാനിംഗ് ഫീച്ചർ വാട്ട്സ്‌ ആപ്പ് കൊണ്ടുവന്നു.
 
സംവിധാനം നേരത്തെ തന്നെ വാട്ട്സ് ആപ്പ് ഐ ഓ എസ് പതിപ്പിൽ  കൊണ്ടുവന്നിരുന്നു. ഇപ്പോൾ ബീറ്റ പതിപ്പിൽകൂടി ഫിംഗർപ്രിന്റ് സ്കാനിംഗ് ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ്. മറ്റാരെങ്കിലും നിരവധി തവണ ഫിംഗർ പ്രിന്റ് സെൻസറിൽ കൈ വച്ച് വാട്ട്സ് ആപ്പ് തുറക്കാൻ ശ്രമിച്ചാൽ പിന്നീട് ഫിംഗർ പ്രിന്റ് സ്കാനിംഗ് ഉപയോഗിച്ച് അൽപ നേരത്തേക്ക് വട്ട്സ്‌ആപ്പ് തുറക്കാൻ സാധിക്കില്ല. 
 
വാട്ട്സ് ആപ്പിൽ ഫിംഗർപ്രിന്റ് സെൻസർ ഉപയോഗപ്പെടുത്തുന്നതിനായി സെറ്റിംഗ്സിനുള്ളിൽ അക്കൌണ്ട് പ്രൈവസി സെറ്റിംഗിസിൽ യൂസ് ഫിംഗർപ്രിന്റ് അൺലോക്ക് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതി. അയച്ച സന്ദേശം എത്ര തവണ ഫോർ‌വേർഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനായി മെസേജ് ഫോർ‌വേർഡ് ഇൻഫോ എന്ന സംവിധാനം അടുത്തിടെയാണ് വട്ട്സ് ആപ്പ് അവതരിപ്പിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹമോചനം നേടിയിട്ടും വെറുതെ വിട്ടില്ല, യുവതിയുടെ നാവ് അറുത്തെടുത്ത് മുൻ ഭർത്താവിന്റെ ക്രൂരത