ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് നാല് ഡിവൈസുകളിൽ വരെ ഉപയോഗിയ്ക്കാൻ സാധിയ്ക്കുന്ന ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്ട്സ് ആപ്പ്, വാട്ട്സ് ആപ്പിലെ ഫീച്ചറുകളെ കുറിച്ച് വിവരം നൽകുന്ന വബീറ്റ ഇൻഫോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയത്. ഏറെ സുരക്ഷിമായ രീതിയിലായിരിയ്ക്കും ഈ സംവിധാനം ഉപയോക്തക്കൾക്ക് ലഭ്യമാവുക എന്ന് വബീറ്റ ഇൻഫോ പറയുന്നു. എന്നാൽ ഈ ഫീച്ചർ എന്ന് ലഭ്യമാകും എന്ന കാര്യത്തിൽ വ്യക്തയില്ല.
തീയതി പ്രകാരം സന്ദേശങ്ങള്‍ തിരയാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചർ കൂടി വാട്ട്സ് ആപ്പ് പരീക്ഷിക്കുന്നുണ്ട് എന്നും വബീറ്റ ഇൻഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. തിയതി നൽകിയാൽ ആ തീയതികളിൽ അയച്ച സന്ദേശങ്ങൾ തിരയാൻ സാധിയ്ക്കുന്ന സംവിധാനമാണ്. വാട്ട്സ് ആപ്പ് ഒരുക്കുന്നത്. അധികം വൈകാതെ തന്നെ ഈ സംവിധാനം ലഭ്യ,മാകും എന്നാണ് റിപ്പോർട്ടുകൾ.