Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനുഷ്യന്റെ തലയോട്ടികളും, തൊലികൊണ്ട് പൊതിഞ്ഞ പുസ്തകങ്ങളും ഫെയ്‌സ്ബുക്കിൽ വിൽപ്പനയ്ക്ക്, ഇടപാട് രഹസ്യ ഗ്രൂപ്പുകളിലൂടെ

മനുഷ്യന്റെ തലയോട്ടികളും, തൊലികൊണ്ട് പൊതിഞ്ഞ പുസ്തകങ്ങളും ഫെയ്‌സ്ബുക്കിൽ വിൽപ്പനയ്ക്ക്, ഇടപാട് രഹസ്യ ഗ്രൂപ്പുകളിലൂടെ
, തിങ്കള്‍, 6 ജൂലൈ 2020 (13:09 IST)
മനുഷ്യന്റെ തലയോട്ടികളും അസ്ഥികളും അതുപയോഗിച്ച് നിർമ്മിച്ച വസ്തുക്കളും ഫെയ്സ്ബുക്കിൽ വിൽപ്പനയ്ക്ക്, കൗമാരക്കരികളുടെയും, കുട്ടികളുടെയും വരെ തലയോട്ടികളും ഭൗതിക അവശിഷ്ടങ്ങളുമാണ് ആയിരക്കാണക്കിന് ഡോളറിനാണ് ഫെയ്സ്ബുക്കിലെ രഹസ്യ ഗ്രൂപ്പുകളിലൂടെ വിൽക്കുന്നത്. ലൈവ് സയൻസിലെ റിപ്പോർട്ടർ രഹസ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ നുഴഞ്ഞുകയറി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിയ്ക്കുന്ന കണ്ടെത്തൽ. 
 
മനുഷ്യന്റെ അസ്ഥികൾകൊണ്ട് ഉണ്ടാക്കിയ ചെറു ആയുധങ്ങളും, ദണ്ഡുകളും, മനുഷ്യന്റെ തൊലികൊണ്ട് പൊതിഞ്ഞ പുസ്തതകങ്ങളും വിൽപ്പനയ്ക്ക് വച്ച വസ്തുക്കളുടെ കൂട്ടത്തിലുണ്ട്. ശിശുക്കളുടെ പോലും തലയോട്ടികൾ ഗ്രൂപ്പിലൂടെ വിൽക്കുന്നു. ടുണീഷ്യയിലെ ഒരു പുരാതന സ്ഥലത്തന്നിന്നും മോഷ്ടിച്ച തലയോട്ടി ഉൾപ്പടെ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇത്രയധികം മനുഷ്യ ഭൗതിക അവശിഷടങ്ങൾ വിൽപ്പന നടത്തുന്നവർക്ക് എവിടെനിന്നും ലഭിച്ചു എന്ന കാര്യം വ്യക്തമല്ല. ലൈവ് സയൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ ഫെയ്സ്ബുക്ക് അന്വേഷണം ആരംഭിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: രഹ്നാ ഫാത്തിമയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും