ഇന്ത്യക്കാർക്ക് കോളടിച്ചു, ചാറ്റ് ജിപിടി ഗോ ഒരു വർഷത്തേക്ക് സൗജന്യം, പ്രഖ്യാപനവുമായി ഓപ്പൺ എ ഐ
						
		
			      
	  
	
				
			
			
			  
			
		
	  	  
	  
      
									
						
			
				    		 , ചൊവ്വ,  28 ഒക്‌ടോബര്‍ 2025 (19:31 IST)
	    	       
      
      
		
										
								
																	നവംബര്‍ 4 മുതല്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും ചാറ്റ് ജിപിടി ഗോ സൗജന്യമായി നല്‍കുമെന്ന് ഓപ്പണ്‍ എ ഐ. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാനായുള്ള നീക്കത്തിന്റെ ഭാഗമായാണ് കമ്പനിയുറ്റെ തീരുമാനം. ഓപ്പണ്‍ എ ഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടിയുടെ മിഡ് ടയര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ് ചാറ്റ് ജിപിടി ഗോ.
 
 			
 
 			
			                     
							
							
			        							
								
																	
		 
		കമ്പനിയുടെ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. നിലവില്‍ ഗൂഗിളും പെര്‍പ്ലസിറ്റിയും ഇന്ത്യന്‍ വിപണിയില്‍ സജീവമായ സാഹചര്യത്തിലാണ് ഓപ്പണ്‍ എ ഐ സൗജന്യ സബ്‌സ്‌ക്രിപ്ഷനുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ 19,500 രൂപ വിലയുള്ള തങ്ങളുടെ എ ഐ പ്രോ മെമ്പര്‍ഷിപ്പ് ഗൂഗിള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമാക്കിയിരുന്നു.ടെലികോം വമ്പന്മാരായ എയര്‍ടെല്ലുമായി ചെര്‍ന്ന് ഒരു വര്‍ഷത്തെ പ്രീമിയം പ്ലാനാണ് പെര്‍പ്ലെസിറ്റി സൗജന്യമായി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ഓപ്പണ്‍ എ ഐയുടെ പുതിയ തീരുമാനം. പ്രതിമാസം 399 രൂപ എന്ന നിരക്കിലാണ് ചാറ്റ്ജിപിടി ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
 
	    
  
	
 
	
				
        Follow Webdunia malayalam
        
              
      	  
	  		
		
			
			  അടുത്ത ലേഖനം
			  