കശ്മീരിന്റെ പ്രത്യേക അധികാരങ്ങൽ എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് പല വിമർശനങ്ങളും ചർച്ചകളുമെല്ലാ ഒരു ഭാഗത്ത് നടക്കിന്നുണ്ട് എന്നാൽ മറുഭാഗത്ത് ആളുകൾ തിരഞ്ഞത് കശ്മീരിൽ എങ്ങനെ ഭൂമി വാങ്ങാം, എത്ര വില നൽകണം എന്നൊക്കെയാണ്. ഇത്തരത്തിൽ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന തിരക്കിലായിരുന്നു ഗൂഗിൾ.
370, 35A ആർട്ടിക്കിളുകൾ പ്രകാരം പ്രദേശവാസികൾക്കല്ലാതെ കശ്മീരിലോ ലഡാക്കിലോ ഭൂമി വാങ്ങാൻ സാധിക്കുമായിരുന്നില്ല. ഇത് റദ്ദാക്കപ്പെട്ടതോടെ സ്ഥിതി മാറി, കശ്മീരിലെ പ്രോപ്പർട്ടി വില, കശ്മീരിലെ ഭൂമിയുടെ വില\, ലഡാക്കിലെ ഭൂമിയുടെ വില, കശ്മീരിൽ എങ്ങനെ ഭൂമി വാങ്ങാം, എന്നിവയാണ് പ്രധാനമായും സേർച്ച് ചെയ്യപ്പെട്ടത്. ഈ സേർച്ചുകളിൽ സേർച്ചിംഗ് താല്പര്യം പലപ്പോഴും 100 കടന്നു.
ഡൽഹി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുമുള്ളവരാണ് ഈ സേർച്ചുകളിൽ ഭൂരിഭാഗവും നടത്തിയത്ത്. കശ്മീരിലെ ഭൂമി വിലയെ കുറിച്ച് അന്വേഷിച്ചതിൽ അഞ്ചാം സ്ഥാനത്ത് കർണാടകയും ഉണ്ട്. എന്നാൽ കശ്മീരിൽ ഭൂമി വിലയെ കുറിച്ച് അറിയുന്നതിൽ മലയളികൾ അത്ര താൽപര്യം കാണിച്ചില്ല കശ്മീരിൽ ഭൂമി വാങ്ങാം എന്ന സേർച്ചിൽ 14ആം സ്ഥാനത്താണ് കേരളം സേർച്ചിംഗ് താല്പര്യം വെറും 29ഉം