ആധാറുമായി ലിങ്ക് ചെയ്യേണ്ടിവരുമോ ? സാമൂഹ്യ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ നിയമം ഉടനെന്ന് കേന്ദ്ര സർക്കാർ

Webdunia
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (17:56 IST)
സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ഉള്ളടക്കങ്ങൾ നിയത്രികുന്നതിനും ജനുവരി പതിനഞ്ചോടെ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
 
ഫെയ്സ്ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം, സാമൂഹ്യ മാധ്യമങ്ങൾ നിയത്രിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വിവിധ ഹൈക്കോടതികളീൽ സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട ഫെയ്‌സ്ബുക്ക് നൽകിയ ഹർജിയിലാണ് കേന്ദ്ര അർക്കാരിന്റെ വിശദീകരണം.   
തീവ്രവാദികൾക്കും  ക്രിമിനലുകൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ഒരുക്കാൻ സധിക്കില്ല എന്ന് അറ്റോർണി ജനറൽ കോടതിയിൽ വ്യക്തമാക്കി. 'ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ രാജ്യത്തെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല. 
 
സർക്കാരുമായി സഹകരിക്കാൻ സാധിക്കില്ലായിരുന്നു എങ്കിൽ സാമൂഹ്യ മാധ്യമങ്ങൾ ഇന്ത്യയിലേക്ക് വരരുതായിരുന്നു. ഐടി അക്ടിലെ 69ആം ഭേതഗതി പ്രകാരം സാമൂഹ്യ മാധ്യമങ്ങളിൽനിന്നും വിവരങ്ങൾ ചോർത്താൻ സർക്കാരിന് അധികരം ഉണ്ട് എന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.
 
എന്നാൽ വിവരങ്ങൾ സർക്കാരിന് കൈമാറാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് നിയമപരമായ ബാധ്യത ഉണ്ടോ എന്നും സുപ്രീം കോടതി ആരാഞ്ഞു. സാമൂഹ്യ മധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നത് സർക്കാർ പ്രത്യേകം സാങ്കേതികവിദ്യ ഉണ്ടാക്കേണ്ടതിലേ എന്നും കോടതി ചോദിച്ചു. ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന ഫെയ്സ്ബുക്കിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ സിലബസ് ലഘൂകരണം ഗൗരവമായി ചര്‍ച്ച ചെയ്യും: മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ പ്രതികരിക്കാതെ സുരേഷ് ഗോപി; കേരളത്തിലെത്തിയിട്ട് പറയാമെന്ന് മറുപടി

ഉമാ തോമസ് വെറും പരാജയം, തൃക്കാക്കരയിൽ മത്സരിപ്പിക്കരുത്, കോൺഗ്രസ് നേതൃത്വത്തിന് പരാതി

വെള്ളത്തിന് അമിത വില: നടപടിയെടുക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍

അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത, ആരോപണവുമായി ശിവസേനയും കോൺഗ്രസും രംഗത്ത്

അടുത്ത ലേഖനം
Show comments