'ബീഫ് പരിസ്ഥിതിക്ക് ദോഷം'; മലയാളികൾ സസ്യാഹാരം ശീലമാക്കണമെന്ന് ജയറാം രമേശ്
ബീഫ് കേരളത്തില്‍ പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്കറിയാം. പക്ഷെ മാസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്നത് തനിക്ക് വ്യക്തമാണെന്നും ജയറാം രമേഷ് പറഞ്ഞു.
മലയാളികള്‍ ബീഫ് ഒഴിവാക്കി സസ്യാഹാരം ശീലമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേഷ്. ബീഫ് വ്യവസായം ആഗോള താപനത്തിന് ഇടയാക്കുന്ന വിപത്താണെന്നും, ആഗോള താപനത്തിനെതിരെ എന്തെങ്കിലും ചെയാന്‍ ആഗ്രഹിക്കുന്നവര്‍ സസ്യാഹാരം ശീലമാക്കണമെന്നും 'കൃതി' അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കവെ ജയറാം രമേഷ് പറഞ്ഞു.
ബീഫ് കേരളത്തില്‍ പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്കറിയാം. പക്ഷെ മാസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്നത് തനിക്ക് വ്യക്തമാണെന്നും ജയറാം രമേഷ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സസ്യാഹാര ശീലം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന ചോദ്യത്തിമുള്ള മറുപടിയായായിരുന്നു ജയറാം രമേഷിന്റെ പ്രതികരണം.