നിങ്ങളുടെ ഫോണ്‍ ബാറ്ററിയുടെ ആയുസ് നീട്ടാന്‍ ഈ പത്തുകാര്യങ്ങള്‍ ചെയ്യാം
അതില്‍ പ്രധാനപ്പെട്ടതാണ് ഫോണിന്റെ ബ്രൈറ്റ്‌നസ് കുറയ്ക്കുകയെന്നത്.
ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകുന്നുവെന്ന പരാതി ഏകദേശം ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഉള്ളതാണ്. ഇത്തരത്തില്‍ ചാര്‍ജ് തീരാതിരിക്കാനും ബാറ്ററിയുടെ ആയുസ് നീട്ടാനും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഫോണിന്റെ ബ്രൈറ്റ്‌നസ് കുറയ്ക്കുകയെന്നത്. അല്ലെങ്കില്‍ ആട്ടോ-ബ്രൈറ്റ്‌നസ് ഇനേബിള്‍ ചെയ്താലും മതി. ഇത് ബാറ്ററിയുടെ ഉപഭോഗം കുറയ്ക്കും.
മറ്റൊന്ന് background apps Disable ചെയ്യണം. power saving mode ആക്ടീവാക്കുക. മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്നതിലും നല്ലത് വൈഫൈ ഉപയോഗിക്കുന്നതാണ്. ഇത് കുറച്ച് ചാര്‍ജ് മാത്രമേ ചെലവാക്കു. മറ്റൊന്ന് ലൊക്കേഷന്‍ ഓഫ് ചെയ്തിടണം. ഡാര്‍ക്ക് മോഡ് ഉപയോഗിക്കാം. സ്‌ക്രീന്‍ ടൈം ഔട്ട് ചെറുതാക്കുക. കൃത്യമായി സോഫ്റ്റ് വെയറും ആപ്പുകളും അപ്‌ഡേഷന്‍ ചെയ്യുക. ബാറ്ററി ഒപ്റ്റിമൈസേഷന്‍ ഉപയോഗിക്കാം.