ഇന്ത്യാ വിരുദ്ധതയും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വാർത്താ വെബ്‌സൈറ്റുകളും നിരോധിച്ച് കേന്ദ്രസർക്കാർ. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുട്യൂബ് ചാനലുകളാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധിച്ചത്.
രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് യൂട്യൂബ് വാർത്താ യൂട്യൂബ് ചാനലുകളും വാര്‍ത്താ വെബ്‌സൈറ്റുകളും നിരോധിച്ചത്. കശ്മീര്‍, ഇന്ത്യന്‍ ആര്‍മി, രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഈ സൈറ്റുകൾ പ്രചരിപ്പിച്ചിരുന്നു.
കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവുമായും വിവിധ മന്ത്രാലയങ്ങളുമായും നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ചാനലുകളും വെബ്‌സൈറ്റുകളും നിരോധിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.