ഷവോമിയുടെ K20യും K20 Proയും ഇനി ഓപ്പൺ സെയിലിലൂടെ സ്വന്തമാക്കാം !

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (19:45 IST)
ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് സ്മാർട്ട്‌ഫോണുകളായ റെഡ്മി K20റയുടെയും K20 Proയുടെയും ഓപ്പൺ സെയിൽ ആരംഭിച്ചു. തിങ്കാളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഫോണിന്റെ ഓപ്പൻ സെയിൽ ആരംഭിച്ചത്. എം ഐ ഡോട്കോം, ഫ്ലിപ്കാർട്ട് എന്നി ഓൺലൈൻ ഫ്ലാഫോമുകൾ വഴി ഫോൺ സ്വന്തമാക്കാം ഫോണിന് വിപണിയിൽ ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്താണ് ഓപ്പൺ സെയിൽ നടത്തുന്നത് എന്ന് ഷവോമി വ്യക്തമാക്കി. 
 
6.39 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് അമോലെഡ് നോച്ച്‌ലെസ് ഫുൾവ്യൂ ഡിസ്പ്ലേയാണ് ഇരു ഫോണുകളിലും ഉള്ളത്. ഡിസി ഡിമ്മിംഗ് എന്ന സാങ്കേതികവിദ്യ ഡിസ്പ്ലേയെ കൂടുതൽ എഫിഷ്യന്റ് ആക്കി മാറ്റും. സോണിയുടെ ഐ എം എക്സ് 586 സെൻസർ കരുത്ത് പകരുന്ന 48 മെഗാപിക്സൽ പ്രൈമറി ലെൻസ്, 13 മെഗാപിക്സലിന്റെ അൾട്ര വൈഡ ആംഗിൾ ലെൻസ്, 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് ഇരു ഫോണിലുമുള്ളത്.
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള 20 മെഗാപിക്സലിന്റെ പോപ്പ് സെൽഫി ക്യാമറ ഫോണിന്റെ പ്രധാന സവിസേഷതകളിൽ ഒന്നാണ്. ചിപ്സെറ്റിന്റെ കാര്യത്തിലാണ് ഇരു ഫോണുകൾക്കും വ്യത്യാസം ഉള്ളത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റാണ് റെഡ്മി K20 Proക്ക് കരുത്ത് പകരുന്നത്. എന്നാൽ റെഡ്മി K20യിൽ ഒരുക്കിയിരിക്കുന്നത് ആൻഡ്രീനോ ജിപിയു 616നോടുകുടിയ സ്നാപ്ഡ്രാഗൺ 730 പ്രൊസസറാണ്.
 
മികച്ച ഗെയിമിംഗ് എക്സ്‌പീരിയൻസിനായി ഗെയിം ടർബോ 2.0 എന്ന പ്രത്യേക സോഫ്റ്റ്‌വെയറും ഫോണിൽ ഒരുക്കിയിട്ടുണ്ട്. 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 6 ജിബി റാം. 64 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് K20 വിപണിയിലെത്തുന്നത്. 6ജിബി റാം 128 ജി ബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ്. 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് K20
Proയുടെ വേരിയന്റുക.
 
27W ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000 എം എ എച്ച് ബാറ്ററിയാണ് ഇരു സ്മാർട്ട്‌ഫോണുകളിലും നൽകിയിരിക്കുന്നത്. 50 മിനിറ്റിൽ ഫോൺ പൂർണ ചാർജ് കൈവരിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments