ഗൂഗിള്‍ പേ, ഫോണ്‍ പേ, വാട്ട്‌സാപ്പ് പേ തുടങ്ങിയ ഡിജിറ്റല്‍ പേമെന്റ് ആപ്പുകള്‍ക്ക് ഭീഷണിയായി തദ്ദേശീയമായ പേമെന്റ് ആപ്പ് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോ. ഉപഭോക്താക്കള്‍ക്ക് പണമയക്കാനും സ്വീകരിക്കാനും പരിധിയില്ലാതെ ഇടപാടുകള്‍ നടത്താനും പുതിയ ആപ്പിലൂടെ സാധിക്കും. സോഹോയുടെ അരാട്ടെ ആപ്പിലും ഈ സേവനം ലഭ്യമാകും.
അരാട്ടൈ ആപ്പില്‍ വാട്ട്‌സാപ്പിന് സമാനമായി ചാറ്റുകള്‍ക്കിടെ എളുപ്പത്തില്‍ പണം കൈമാറാന്‍ സാധിക്കും. ഫോണ്‍ പേ, ഗൂഗിള്‍ പേ പോലുള്ള സേവനങ്ങള്‍ക്ക് ഇന്ത്യന്‍ ബദലൊരുക്കാനാണ് സോഹോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സോഹോയുടെ ഫിന്‍ടെക് വിഭാഗത്തിന് പേമെന്റ് സേവനങ്ങള്‍ക്കുള്ള അനുമതി ലഭിച്ചത്. പേമെന്റിന് പുറമെ ലെന്റിങ്ങ്,ബ്രോക്കിങ്ങ്, ഇന്‍ഷുറന്‍സ്, വെല്‍ത്ത്‌ടെക്ക് തുടങ്ങിയ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ സോഹോയ്ക്ക് പദ്ധതികളുണ്ട്.