Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തുടനീളം സൌജന്യ വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനം ഒരുക്കാൻ ബി എസ് എൻ എൽ !

രാജ്യത്തുടനീളം സൌജന്യ വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനം ഒരുക്കാൻ ബി എസ് എൻ എൽ !
, ഞായര്‍, 31 മാര്‍ച്ച് 2019 (13:22 IST)
ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സൌജന്യ വൈഫൈ ഹോട്ട്‌സ്പോട്ടുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ബി എസ് എൻ എൽ. റെയിൽടെൽ ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷനുകളിൽ നടപ്പിലാക്കിയ സൌജന്യ വൈഫൈ ഹോട്ട്‌സ്പോട്ട് സംവിധാനത്തിൽന്റെ മാതൃകയിലാണ് ബി എസ് എൻ എൽ പ്രധാന നഗരങ്ങളിൽ അതിവേഗ ഹോട്ട്‌സ്പോട്ട് സംവിധാനം ഒരുക്കുക.
 
നഗരത്തിലെ ബി എസ് എൻ എൽ സൈജന്യ വൈ ഫൈ ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്തുന്നതിന് പൊതുജനങ്ങൾക്കായി വൈഫൈ ഹോട്ട്സ്പോട്ട് ലൊക്കേറ്റ എന്ന പ്രത്യേക വെബ്‌സൈറ്റും ബി എസ് എൻ എൽ ഒരുക്കിയിട്ടുണ്ട്. ഈ വെഗ്സൈറ്റിൽ കയറി ടെലികോം സർക്കിൾ ഏതാണെന്ന് നൽകിയാൽ നഗരത്തിൽ എവിടെയെല്ലാം ബി എസ് എൻ എല്ലിന്റെ സൌജന്യ വൈ ഫൈ ലഭ്യമാകും എന്ന് മനസിലാകാൻ സാധിക്കും.
  
BSNL 4G Plus SSID എന്നായിരിക്കും ബി എസ് എൻ എൽ സൌജന്യ വൈ ഫൈ നെറ്റ്‌വർക്കിന്റെ പേര്. ഇത് തിരഞ്ഞെടുത്ത ശേഷം സിം കർഡ് ഉഒപയോഗിച്ചോ, ഒ ടി പി വഴിയോ ഒഥന്റിക്കേഷൻ നടത്തി ഉപയോക്താക്കൾക്ക് സൌജന്യ വൈഫൈ ഉപയോഗിക്കാം. 30 മിനിറ്റ് മാത്രമായിരിക്കും അതിവേഗ സൌജന്യ വൈഫൈ ലഭ്യമാകുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടിൽ രാഹുലിനെതിരെ ബി ജെ പി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി ? അണിയറയിൽ തിരക്കിട്ട നീക്കങ്ങൾ