മാധവി മടങ്ങിയത് കണ്ണീരോടെ, സുരക്ഷയൊരുക്കാൻ കഴിയാതെ പൊലീസ്

ബുധന്‍, 17 ഒക്‌ടോബര്‍ 2018 (11:14 IST)
ശബരിമലയിലേക്ക് മല ചവിട്ടാന്‍ ആന്ധ്രയില്‍നിനിന്ന് എത്തിയ 45 വയസ്സുകാരി മാധവിയും കുടുംബവും പിന്‍വാങ്ങി. ആവശ്യമായ സുരക്ഷയൊരുക്കാൻ പൊലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് ഇവരുടെ മടക്കം. സമരക്കാരുടെ പ്രതിഷേധം കടുത്തതോടെ മുന്നോട്ട് പോകാനാകാതെ അന്തിച്ച് നിന്ന ഇവർ തിരിച്ചിറങ്ങുകയായിരുന്നു.
 
സ്വാമി അയ്യപ്പൻ കോവിലിലൂടെയായിരുന്നു ഇവർ ശബരിമലയിലേക്ക് പോകാനുരുങ്ങിയത്. ആദ്യം സുരക്ഷ നല്‍കിയ പൊലീസ് പിന്നീട് പിന്‍വാങ്ങുകയായിരുന്നു. ഇവരെ മുന്നോട്ട് നയിച്ചശേഷം പൊലീസ് പിൻ‌വാങ്ങിയപ്പോൾ മറ്റൊരു വഴിയിലൂടെ പ്രതിഷേധക്കാർ മാധവിയുടെ വഴി മുടക്കുകയായിരുന്നു. ഇതോടെ മുന്നോട്ട് പോകാനാകാതെ ഇവര്‍ തിരിച്ച് പോയി. കണ്ണീരോടെയായിരുന്നു മാധവിയുടെ മടക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം 'ഇതേ അവസ്ഥ തന്നെയാണ് അന്ന് മമ്മൂട്ടിയ്‌ക്കും ഉണ്ടായത്; മോഹന്‍ലാലും നില്‍ക്കില്ലെന്ന് പറഞ്ഞതാണ്'