Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്; സമയക്രമം ഇങ്ങനെ

എസി ചെയര്‍കാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്

കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്; സമയക്രമം ഇങ്ങനെ

രേണുക വേണു

, തിങ്കള്‍, 1 ജൂലൈ 2024 (10:41 IST)
കേരളത്തില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് ഇന്നുമുതല്‍ മുതല്‍ ആരംഭിക്കും. മംഗളൂരു - കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്. ഇന്ന് രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. അന്നേ ദിവസം രാത്രിയോടെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുമുള്ളത്. 11 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തിച്ചേരും.
 
കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയര്‍കാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ എക്സിക്യുട്ടീവ് ചെയര്‍കാറില്‍ 2970 രൂപയും നിരക്കാവും. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു. ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
 
വന്ദേ ഭാരത് സമയക്രമം: 
 
(എത്തിച്ചേരുന്നത് / പുറപ്പെടുന്നത്)
 
കൊച്ചുവേളി 10.45
കൊല്ലം 11.40 - 11.43
കോട്ടയം 12.55 -12.58
എറണാകുളം ടൗണ്‍ 14.02 - 14.05
തൃശൂര്‍ 15.20 - 15.23
ഷൊര്‍ണൂര്‍ ജംഗ്ഷന്‍ 16.15 -16.20
തിരൂര്‍ 16.50 -16.52
കോഴിക്കോട് 17.32 -17.35
കണ്ണൂര്‍ 18.47 - 18.50
കാസര്‍കോട് 20.32 - 20.34
മംഗളുരു സെന്‍ട്രല്‍ 22.00.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Social Media Day 2024: ഇന്ത്യക്കാര്‍ എത്രസമയമാണ് സോഷ്യല്‍ മീഡിയകളില്‍ ചെലവിടുന്നതെന്നറിയാമോ