Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിൽ യുവതികൾ ദർശനം നടത്തി, കനകദുർഗയും ബിന്ദുവും മല ചവിട്ടിയെന്ന് സ്ഥിരീകരിച്ച് പൊലീസ്

ശബരിമലയിൽ യുവതികൾ ദർശനം നടത്തി, കനകദുർഗയും ബിന്ദുവും മല ചവിട്ടിയെന്ന് സ്ഥിരീകരിച്ച് പൊലീസ്
, ബുധന്‍, 2 ജനുവരി 2019 (09:20 IST)
ശബരിമലയില്‍ സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തി. കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് പൊലീസ് സ്ഥീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. 
 
നേരത്തെ പ്രതിഷേധം കാരണം തിരികെ പോകേണ്ടി വന്നവരാണ് മകരവിളിക്കിന് നട തുറന്നപ്പോഴാണ് ഇരുവരും ദര്‍ശനം നടത്തിയത്. സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് പിമാര്‍ക്ക് പോലും ഈ വിവരം അറിഞ്ഞിരുന്നില്ല.  
 
നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാൽ, കടുത്ത പ്രതിഷേധം കാരണം ഇവർ തിരിച്ചിറങ്ങുകയായിരുന്നു.
 
ഇരുവരും 18 ആം പടി ചവിട്ടാതെയാണ് സന്നിധാനത്ത കയറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 3.45 ന് ഇരുവരും ദര്‍ശനത്തിന് എത്തിയപ്പോള്‍ ചെറിയ സംഘം പൊലീസ് മാത്രമാണ് ഇവരുടെ കൂടെയുണ്ടായിരുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി യുവതികൾ, മൌനം പാലിച്ച് പൊലീസ്