സോളാര്‍ കേസ്: തുടരന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം; സരിതയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസ്

സോളാര്‍ കേസില്‍ തുടരന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (10:25 IST)
സോളാര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ജസ്‌റ്റിസ് ശിവരാജൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ സുപ്രീം കോടതി മുൻ ജഡ്‌ജി അരിജിത്ത് പാസായത്തിന്റെ അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നുതന്നെ പുറപ്പെടുവിക്കുമെന്നാണ് വിവരം. 
 
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയിലും സോളാർ കേസ് അന്വേഷിച്ച എ ഹേമചന്ദ്രന്റെ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചകളുമായിരിക്കും അന്വേഷിക്കുക. പൊതു അന്വേഷണമായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് വിവരം. സരിത എസ്. നായര്‍ ഉന്നയിച്ച  ലൈം​​​ഗി​​​ക​​​ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ പ്രാഥമിക പരിശോധന നടത്തിയതിനു ശേഷം മാത്രം കേസെടുത്താല്‍ മതിയെന്നും മന്ത്രിസഭ തീരൂമാനിച്ചു.
 
കഴിഞ്ഞ മാസം 11ന് ചേർന്ന മന്ത്രിസഭായോഗംഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചിരുന്നു. സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടും തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​ട​​​ങ്ങു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് വ്യാഴാഴ്ച നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഇ​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്നു ചേ​​​ർന്ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇക്കാര്യം സം​​​ബ​​​ന്ധി​​​ച്ച് തീരുമാനമുണ്ടായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments