Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോളാർ കേസ്; തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി, പൊതു അന്വേഷണം മതിയെന്ന് മന്ത്രിസഭ

സോളാർ കേസിൽ ഉമ്മൻചാണ്ടി തൽക്കാലം രക്ഷപെട്ടു

സോളാർ കേസ്; തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി, പൊതു അന്വേഷണം മതിയെന്ന് മന്ത്രിസഭ
, വ്യാഴം, 9 നവം‌ബര്‍ 2017 (07:35 IST)
സോളാർ കേസിൽ തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പൊതു അന്വേഷണം മാത്രം മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം നടക്കുക.
 
ജസ്‌റ്റിസ് ശിവരാജൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ സുപ്രീം കോടതി മുൻ ജഡ്‌ജി അരിജിത്ത് പാസായത്തിന്റെ അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. 
 
അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചതോടെ റിപ്പോർട്ടിലേക്കു കേരളം ഉറ്റുനോക്കുകയാണ്.
 
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയിലും സോളാർ കേസ് അന്വേഷിച്ച എ ഹേമചന്ദ്രന്റെ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചകളുമായിരിക്കും അന്വേഷിക്കുക. പൊതു അന്വേഷണമായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ നഗ്നഫോട്ടോകള്‍ അയച്ചുതരൂ... ഫേസ്ബുക്ക് ആവശ്യപ്പെടുന്നു!