Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിനും മലയാളികൾക്കും ഇത് അഭിമാന നിമിഷം!

കളക്ടർ ബ്രോ മാത്രമല്ല, കണ്ണൂർ കളക്ടറും ഉണ്ട്!

കേരളം
, വെള്ളി, 22 ഡിസം‌ബര്‍ 2017 (13:17 IST)
ഇന്ത്യയിലെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കോഴിക്കോട് കളക്ടർ ആയിരുന്ന പ്രശാന്ത് എൻ നായർ. കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ദ ബെറ്റര്‍ ഇന്ത്യ എന്ന സ്വതന്ത്ര വെബ്‌സൈറ്റ് ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 
 
പുതിയ ആശയങ്ങളുമായി ആത്മസമര്‍പ്പണത്തോടെ ജോലിചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയെ മാറ്റത്തിന്റെ പാതയില്‍ നയിക്കുകയാണെന്ന് ഇവർ പറയുന്നു. കോഴിക്കോട് കളക്ടറായിരിക്കെ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പേരിലാണ് പ്രശാന്ത് നായരെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. 
 
പ്രശാന്ത് നടപ്പാക്കിയ, കംപാഷനേറ്റ് കോഴിക്കോട്, ഓപ്പറേഷന്‍ സുലൈമാനി, തേരേ മേരെ ബീച്ച് മേം, യോ അപ്പൂപ്പാ തുടങ്ങിയ ജനോപകാര പദ്ധതികളെക്കുറിച്ച് കുറിപ്പില്‍ പരാമര്‍ശമുണ്ട്. അഞ്ച് മാസം കൊണ്ട് കണ്ണൂരിനെ പ്ലാസ്റ്റിക് ഫ്രീ ജില്ലയായി പ്രഖ്യാപിക്കാനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചതാണ് മീര്‍ മുഹമ്മദിനെ തിരഞ്ഞെടുക്കാൻ കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തള്ളന്താനം' ട്രോളന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ടവന്‍ !