'നീ നിന്റെ പണി നിര്‍ത്തിപോവണം'; മാധ്യമപ്രവര്‍ത്തകനായ പ്രതീഷിന് നേരെ വീണ്ടും പൊലീസ് അതിക്രമം
മാധ്യമപ്രവര്‍ത്തകനായ പ്രതീഷിന് നേരേ വീണ്ടും പൊലീസ് അതിക്രമം
Publish Date: Fri, 22 Dec 2017 (08:52 IST)
Updated Date: Fri, 22 Dec 2017 (08:57 IST)
മാധ്യമപ്രവര്‍ത്തകനായ പ്രതീഷിന് നേരെ വീണ്ടും പൊലീസ് അതിക്രമം. സദാചാരലംഘനം ആരോപിച്ച് നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പ്രതീഷിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയുമായിരുന്നു.
വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെയാണ് സംഭവം. വീട്ടിനകത്തും പൊലീസ് സ്റ്റേഷനകത്തു വെച്ചും പൊലീസുകാര്‍ പ്രതീഷിനെ മര്‍ദ്ദിക്കുകയും ചെയ്തു. നീ നിന്റെ പണി നിര്‍ത്തിപോവണം എന്നാണ് അവര്‍ പറഞ്ഞത്. ഞാനെന്ത് തെറ്റാണ് ചെയ്തത്? എന്ന് ചോദിച്ചെങ്കിലും മര്‍ദ്ദനമായിരുന്നു മറുപടിയായി നല്‍കിയത്.
വിപിന്‍ദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മര്‍ദ്ദിച്ചത്’ എന്നാണ് പ്രതീഷ് മാധ്യമങ്ങളോട് പറഞ്ഞത്. സ്റ്റേഷനിലെത്തിയ പ്രതീഷിന്റെ സുഹൃത്തുകളോട് ദൈവം ഉണ്ടെന്ന് മനസ്സിലായില്ലേ, ഞങ്ങളിവനായി കാത്തിരിക്കുകയായിരുന്നു എന്നും പൊലീസുകാര്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ ആരോപിക്കുന്നു.