Publish Date: Fri, 20 Dec 2019 (08:38 IST)
Updated Date: Fri, 20 Dec 2019 (08:41 IST)
വയനാട് മേപ്പാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. ചുളിക്കയിലാണ് അപകടം സംഭവിച്ചത്. കായംകുളം സ്വദേശികളായ ബിജുലാല്‍, ജിതിന്‍ കാര്‍ത്തികേയന്‍, നിഥിന്‍ എന്നിവരാണ് മരിച്ചത്. മൃതദേഹം മേപ്പാടിയില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവർ. കായംകുളത്ത് നിന്നുള്ള ആറംഗസംഘത്തിലെ മൂന്ന് പേരാണ് മരിച്ച യുവാക്കൾ. ബാക്കിയുള്ള മൂന്നുപേര്‍ സുരക്ഷിതരാണ്.